10 വയസ്സുകാരിയെ പീഡിപ്പിച്ചു; പിതാവിന് 17 വര്‍ഷം തടവും 16.5 ലക്ഷം പിഴയും
May 4, 2022 2:21 pm
0
തിരുവനന്തപുരം: പത്ത് വയസ്സുകാരിയായ മകളെ പീഡിപ്പിച്ച കേസില്‍ ഡെപ്യൂട്ടി തഹസില്‍ദാരായ പിതാവിന് 17 വര്‍ഷം തടവും 16.5 ലക്ഷം രൂപ പിഴയും വിധിച്ച് കോടതി. തിരുവനന്തപുരം പോക്സോ കോടതി ജഡ്ജി കെ.വി.രജനീഷിന്റേതാണ് വിധി.
2019-ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഉറങ്ങിക്കിടക്കുകയായിരുന്ന മകളെ പിതാവ് പീഡിപ്പിച്ചുവെന്നാണ് കേസ്. കുട്ടി പീഡന വിവരം വെളിപ്പെടുത്തിയതിനെ തുടര്‍ന്ന് അധ്യാപകര്‍ നല്‍കിയ പരാതിയിലാണ് പാങ്ങോട് പോലീസ് കേസെടുത്തത്.
ക്രൈംബ്രാഞ്ച് ഡെപ്യൂട്ടി സൂപ്രണ്ട് എ. പ്രമോദ് കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തിയത്. പ്രോസിക്യൂഷന്‍ ഭാഗത്തു നിന്ന് 19 സാക്ഷികളെ വിസ്തരിച്ചു. 21 രേഖകള്‍ തെളിവായി ഹാജരാക്കി. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ കാട്ടായിക്കോണം ജെ.കെ. അജിത്പ്രസാദ്, അഭിഭാഷകരായ ഹശ്മി വി. ഇസഡ്, ബിന്ദു വി.സി എന്നിവരാണ് കോടതിയില്‍ ഹാജരായത്.