വൈദ്യുതി പ്രതിസന്ധി നാളെയോടെ പരിഹരിക്കും, ഉപയോഗം കുറച്ച് സഹകരിക്കണമെന്ന് മന്ത്രി
April 30, 2022 2:22 pm
0
തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി നാളെയോടെ പരിഹരിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് വൈദ്യുതി മന്ത്രി കെ.കൃഷ്ണന്‍ കുട്ടി. വൈദ്യുതി ഉപയോഗം കുറച്ച് ജനം സഹകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ആന്ധ്രയില്‍ നിന്ന് കൂടുതല്‍ വൈദ്യുതി സംസ്ഥാനത്ത് എത്തിക്കും. ഇതോടെ പ്രശ്നം പരിഹരിക്കാം. ജലവൈദ്യുത പദ്ധതികളാണ് സഹായകമാകുന്നത്. ജലവൈദ്യുത പദ്ധതികളെ അനാവശ്യമായി എതിര്‍ക്കരുത്. കല്‍ക്കരി കൊണ്ട് വൈദ്യുതി ഉണ്ടാക്കുമ്ബോള്‍ പരിസ്ഥിതി ദോഷത്തെക്കുറിച്ച് ആരും ഒന്നും പറയുന്നില്ല. –മന്ത്രി പറഞ്ഞു.
കെ.എസ്.ഇ.ബിയിലെ പ്രശ്നങ്ങള്‍ ഒരു കുടുംബത്തിലെ പ്രശ്നം പോലെയാണ്. അത് തീരും. എന്തിനാണ് അത് ഇങ്ങനെ വലുതാക്കുന്നതെന്നും മന്ത്രി ചോദിച്ചു. ഈ സമയത്ത് പ്രശ്നങ്ങല്‍ ചര്‍ച്ചയിലൂടെ പരിഹരിക്കാനാണ് ശ്രമിക്കുന്നതെന്നും കെ. കൃഷ്ണന്‍ കുട്ടി വ്യക്തമാക്കി.