വിജയ് ബാബുവിന്റെ അറസ്റ്റിന് മുന്‍കൂര്‍ ജാമ്യാപേക്ഷ തടസ്സമല്ല: പൊലീസ് കമ്മീഷണര്‍
April 30, 2022 1:01 pm
0
കൊച്ചി: ബലാത്സംഗ പരാതിയില്‍ നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിനെ അറസ്റ്റ് ചെയ്യാന്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് തടസമല്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ സി എച്ച് നാഗരാജു പറഞ്ഞു.വിജയ് ബാബു കീഴടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഹാജരാവാന്‍ ആവശ്യപ്പെട്ട് വിജയ് ബാബുവിന്റെ വീട്ടില്‍ നോട്ടീസ് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നടിയുടെ പരാതിയില്‍ അന്വേഷണത്തിന് കാലതാമസമുണ്ടായിട്ടില്ല. ഏപ്രില്‍ 22ന് പരാതി ലഭിച്ചു. അന്ന് തന്നെ കേസ് എടുക്കുകയും ചെയ്തു. അറസ്റ്റിനായി വിദേശത്തു പോവേണ്ടിവന്നാല്‍ പോവുമെന്നും കമ്മിഷണര്‍ പറഞ്ഞു.പുതിയ മീ ടൂ ആരോപണത്തില്‍ പരാതി ലഭിച്ചിട്ടില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.