സെക്രട്ടേറിയറ്റിനു മുന്നില്‍ യുവാക്കളുടെ ആത്മഹത്യാ ശ്രമം
April 29, 2022 1:05 pm
0
തിരുവനന്തപുരം: സെക്രട്ടേറിയറ്റിനു മുന്നില്‍ സുല്‍ത്താന്‍ ബത്തേരി സ്വദേശികളായ മൂന്നു യുവാക്കളുടെ ആത്മഹത്യാ ശ്രമം.ദേഹത്തു പെട്രോളൊഴിച്ചാണ് ജീവനൊടുക്കാന്‍ ശ്രമിച്ചത്. തീകൊളുത്തും മുന്‍പു പൊലീസെത്തി വെള്ളമൊഴിച്ചു.
മൂവരെയും പൊലീസ് കസ്റ്റഡിയിലെടുത്തു. വധഭീഷണിയുണ്ടായിട്ടും പൊലീസ് സംരക്ഷണം നല്‍കുന്നില്ലെന്നാണ് യുവാക്കളുടെ ആരോപണം. ശരീരത്തില്‍ പെട്രോളൊഴിച്ചു റോഡിലിറങ്ങിയ യുവാക്കള്‍ ആത്മഹത്യാ ഭീഷണി മുഴക്കി. അനുനയിപ്പിച്ചാണു മൂവരെയും കസ്റ്റഡിയിലെടുത്തത്. വെള്ളിയാഴ്ച രാവിലെ 11 മണിയോടെയാണു സംഭവം. ഇതുമൂലം സെക്രട്ടേറിയറ്റിനു മുന്നില്‍ കുറച്ചുനേരം ഗതാഗത തടസ്സമുണ്ടായി.
ബിസിനസില്‍ പങ്കാളിയായ മറ്റൊരാള്‍ വധിക്കാന്‍ ശ്രമിക്കുനെന്നാണു യുവാക്കളുടെ ആരോപണം. പരാതി നല്‍കിയിട്ടും വയനാട്ടിലെ പൊലീസ് കേസെടുക്കാന്‍ തയാറായില്ല. തുടര്‍ന്ന് തിരുവനന്തപുരത്തെത്തി ആത്മഹത്യയ്ക്കു ശ്രമിക്കുകയായിരുന്നു. യുവാക്കള്‍ക്കു ക്രിമിനല്‍ പശ്ചാത്തലമുണ്ടോയെന്ന കാര്യം പരിശോധിക്കുന്നുണ്ട്.