കേരളത്തെ ഗുജറാത്താക്കാന്‍ സര്‍ക്കാര്‍ ശ്രമം: കെ മുരളീധരന്‍
April 29, 2022 11:58 am
0
തിരുവനന്തപുരം | കേരളത്തെ ഗുജറാത്താക്കാന്‍ പിണറായി വിജയന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന് കെ മുരളീധരന്‍ എം പി.നേമത്തെ ഗുജറാത്താക്കുമെന്ന് കുമ്മനം പറഞ്ഞപ്പോള്‍ എല്‍ ഡി എഫും യു ഡി എഫും ഒരുമിച്ചെതിര്‍ത്തു. എന്നാല്‍ ഇപ്പോള്‍ കേരളമാകെ ഗുജറാത്താക്കാന്‍ പിണറായി സര്‍ക്കാര്‍ ശ്രമിക്കുകയാണ്. ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കാന്‍ മോദി പറഞ്ഞാല്‍ അതും ഇവിടെ നടപ്പാക്കുമെന്നും മുരളഴീധരന്‍ ആരോപിച്ചു.
മോദിയും പിണറായിയും തമ്മില്‍ നടന്ന കൂടിക്കാഴ്ചയില്‍ എന്തൊക്കെ ചര്‍ച്ചകളാണ് നടന്നതെന്നും ധാരണകള്‍ എന്തൊക്കെയാണെന്നും സര്‍ക്കാര്‍ വ്യക്തമാക്കണം. ഗുജറാത്തിലേക്ക് എന്ത് അടിസ്ഥാനത്തില്‍ ചീഫ് സെക്രട്ടറിയെ അയച്ചെന്നും വ്യക്തമാക്കണം. ഗുജറാത്തിലെ ഒരു മോഡലും കേരളം അനുകരിക്കരുത്. ടിക്കറ്റ് കാശ് പോലും നഷ്ടമാവും.
സംസ്ഥാനത്ത് ആകെ നടക്കുന്നത് കെ റെയില്‍ സമരക്കാരെ പൊലീസ് നേരിടുന്നത് മാത്രമാണ്. എയിംസിന് ഉടന്‍ അനുമതി നല്‍കണമെന്ന് ആവശപ്പെട്ട് കേന്ദ്ര ധനകാര്യ മന്ത്രിക്ക് കത്ത് നല്‍കി.ശിവഗിരിയെ വര്‍ഗീയവത്ക്കരിക്കാന്‍ ബി ജെ പി ശ്രമിക്കുന്നുവെന്ന കോടിയേരിയുടെ ആക്ഷേപം ശരിയാണ്. പക്ഷേ ഇതിന് സി പി എമ്മം പിന്തുണ നല്‍കുന്നുണ്ടെന്നും മുരളീധരന്‍ ആരോപിച്ചു.