വിജയ് ബാബുവിനെതിരെ സി സി ടി വി തെളിവുകള്‍ ലഭിച്ചു
April 29, 2022 10:20 am
0
കൊച്ചി | പീഡനക്കേസില്‍ നിര്‍മാതാവും നടനുമായ വിജയ് ബാബുവിനെതിരെ സി സി ടി വി ദൃശ്യങ്ങളടക്കമുള്ള കൂടുതല്‍ തെളിവുകള്‍ ലഭിച്ചതായി അന്വേഷണ സംഘം.
അഞ്ചിടത്തുവെച്ച് നടിയെ പീഡിപ്പിച്ചിട്ടുണ്ടെന്നാണ് പോലീസ് കണ്ടെത്തല്‍. പീഡനം നടന്ന ഹോട്ടലിലേക്ക് വിജയ് ബാബു വരുന്നതിന്റെ സി സി ടി വി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു. ഹോട്ടലിലെ ജീവനക്കാരില്‍ നിന്നും പോലീസ് മൊഴിയെടുത്തു.
അതേസമയം മുന്‍കൂര്‍ ജാമ്യം തേടി വിജയ് ബാബു ഇന്നു കോടതിയെ സമീപിക്കും. ഹൈക്കോടതിയുടെ അവധിക്കാല ബഞ്ചില്‍ അപേക്ഷ നല്‍കാനായി വിജയ് ബാബു അഭിഭാഷകനെ നിയോഗിച്ചു. വിജയ്ബാബുവിന് വേണ്ടി വിമാനത്താവളങ്ങളില്‍ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. പരാതിയില്‍ അറസ്റ്റിലേക്ക് നീളാനുള്ള സാധ്യത മുന്‍നിര്‍ത്തിയാണ് വിജയ് ബാബു വിദേശത്തേക്ക് കടന്നതെന്നാണ് പോലീസ് നിഗമനം.
പീഡന പരാതിക്ക് പുറമേ ഇരയുടെ പേര് വെളിപ്പെടുത്തിയതിനും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഏപ്രില്‍ 22നാണ് എറണാകുളം സൗത്ത് പൊലീസ് സ്റ്റേഷനില്‍ നടി പീഡന പരാതി നല്‍കിയത്.