ചീഫ് സെക്രട്ടറിയുടെ ഗുജറാത്ത് സന്ദര്‍ശനം ദുരൂഹമെന്ന് കെ.സി വേണുഗോപാല്‍
April 28, 2022 3:59 pm
0
തിരുവനന്തപുരം: കേരള ചീഫ് സെക്രട്ടറിയുടെ ഗുജറാത്ത് സന്ദര്‍ശനം ദുരൂഹമെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ട ശേഷമാണ് ചീഫ് സെക്രട്ടറിയെ മുഖ്യമന്ത്രി അയച്ചതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
മോദിയുടെ പി.ആര്‍ പണി മുഖ്യമന്ത്രി ഏറ്റെടുക്കരുത്. ഈ വിഷയത്തില്‍ സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി മറുപടി പറയണമെന്നും വേണുഗോപാല്‍ മാധ്യമങ്ങളോട് ആവശ്യപ്പെട്ടു.