തിരുവനന്തപുരത്ത് സില്‍വര്‍ ലൈന്‍ സംവാദം; കണ്ണൂരില്‍ കല്ലിടല്‍, സംഘര്‍ഷം, അറസ്റ്റ്
April 28, 2022 1:13 pm
0
കണ്ണൂര്‍: തിരുവനന്തപുരത്ത് സില്‍വര്‍ ലൈന്‍ സംവാദം പുരോഗമിക്കുന്നതിനിടെ കണ്ണൂരില്‍ കല്ലിടല്‍ സംഘര്‍ഷം. ജനവാസ മേഖലയിലാണ് കല്ലിടല്‍.പ്രതിഷേധക്കാരെ പൊലിസ് അറസ്റ്റ് ചെയ്ത് നീക്കി.
കല്ലിടല്‍ നടന്ന വീടിന്റെ ഉടമയേയും മകനേയും അറസ്റ്റ് ചെയ്യാനും ശ്രമം നടന്നു. തുടര്‍ന്ന് വീട്ടിലെ സ്ത്രീകളും മറ്റുനാട്ടുകാരും പ്രതിഷേധിച്ചതോടെ ഇവരെ വിട്ടയച്ചു.
അതേസമയം കെ റെയില്‍ സംഘടിപ്പിക്കുന്ന സില്‍വര്‍ലൈന്‍ സംവാദം ഹോട്ടല്‍ താജ് വിവാന്തയില്‍ ആരംഭിച്ചു. റെയില്‍വേ ബോര്‍ഡ് മുന്‍ അംഗം സുബോധ് ജെയിന്‍, സാങ്കേതിക സര്‍വ്വകലാശാല മുന്‍ വിസി ഡോ. കുഞ്ചെറിയ ,തിരുവനന്തപുരം ചേംബര്‍ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ് എസ് എന്‍ രഘുചന്ദ്രന്‍ നായര്‍ എന്നിവര്‍ സില്‍വര്‍ലൈനെ അനുകൂലിച്ചും ഡോ ആര്‍ വി ജി മേനോന്‍ പദ്ധതിയെ എതിര്‍ക്കുന്നവരുടെ ഭാഗത്ത് നിന്നും സംസാരിക്കും.