Friday, 24th January 2025
January 24, 2025

മലബാര്‍ എക്‌സ്പ്രസ് ട്രെയിനില്‍ യാത്രക്കാരന്‍ തൂങ്ങി മരിച്ച നിലയില്‍

  • April 28, 2022 10:23 am

  • 0

കൊല്ലം: മലബാര്‍ എക്‌സ്പ്രസ് ട്രെയിനില്‍ യാത്രക്കാരനെ മരിച്ച നിലയില്‍ കണ്ടെത്തി. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല.ട്രെയിനിലെ ഭിന്നശേഷിക്കാരുടെ കോചില്‍ ശുചിമുറിയില്‍ കൈലിയില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു.

മരിച്ചയാള്‍ക്ക് 50 വയസ് തോന്നിക്കും. മംഗലാപുരംതിരുവനന്തപുരം മലബാര്‍ എക്‌സ്പ്രസില്‍ കരുനാഗപ്പള്ളിക്കും കായംകുളത്തിനുമിടയില്‍ വച്ച്‌ മറ്റൊരു യാത്രക്കാരനാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തെ തുടര്‍ന്ന് ട്രെയിന്‍ ഒരുമണിക്കൂര്‍ കൊല്ലത്ത് നിര്‍ത്തിയിടേണ്ടി വന്നു. മൃതദേഹം ജില്ലാ ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റി.