Friday, 24th January 2025
January 24, 2025

വിജയ്​ ബാബുവിനെതിരെ യുവതിയുടെ ബലാത്സംഗ പരാതി; ‘ഇര ഞാനാണ്’ എന്ന് നടന്‍

  • April 27, 2022 10:18 am

  • 0

കൊച്ചി: നടനും നിര്‍മാതാവുമായ വിജയ് ബാബു ബലാത്സംഗത്തിനിരയാക്കിയെന്ന പരാതിയുമായി യുവതി രംഗത്ത്. സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് നിരവധി തവണ പീഡിപ്പിച്ചെന്നാണ് കോഴിക്കോട് സ്വദേശിനിയായ യുവതിയുടെ പരാതി.

കഴിഞ്ഞ 22ന് യുവതി എറണാകുളം ടൗണ്‍ സൗത്ത് പൊലീസിലാണ് പരാതി നല്‍കിയത്. എറണാകുളത്തെ ഫ്ലാറ്റുകളില്‍ വെച്ച്‌​ ബലാത്സംഗത്തിനിരയാക്കിയെന്ന്​​ പരാതിയില്‍ പറ‍യുന്നു. വരും ദിവസങ്ങളില്‍ നേരിട്ട് വിളിച്ചുവരുത്തി ചോദ്യം ചെയ്യാനാണ് പൊലീസിന്‍റെ തീരുമാനം. യുവതിയുടെ മൊഴി രേഖപ്പെടുത്തിയെന്നാണ് വിവരം.

അതേസമയം, അര്‍ധരാത്രി ഫേസ്ബുക്ക് ലൈവിലെത്തി യുവതിയുടെ ആരോപണങ്ങള്‍ വിജയ് ബാബു നിഷേധിച്ചു. പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയ അദ്ദേഹം, ഇര താനാണെന്നും പറഞ്ഞു.

യുവതിക്കെതിരെ അപകീര്‍ത്തി കേസ് നല്‍കുമെന്നും, ഇവരും ഇവരുടെ പിറകിലുള്ളവരും ഇവരുടെ കുടുംബവുമടക്കം ഇതിന് ഉത്തരം പറയേണ്ടി വരുമെന്നും വിജയ് ബാബു വ്യക്തമാക്കി.