ജോണ്‍ പോളിന് ആംബുലന്‍സ് സഹായം ലഭ്യമായില്ലെന്ന ആരോപണം തെറ്റെന്ന് ബി സന്ധ്യ
April 26, 2022 12:02 pm
0
തൃക്കാക്കര: അന്തരിച്ച തിരക്കഥാകൃത്തും നിര്‍മ്മാതാവുമായ ജോണ്‍ പോളിന് ആംബുലന്‍സ് സഹായം ലഭ്യമായില്ലെന്ന ആരോപണം തെറ്റെന്ന് ഫയര്‍ഫോഴ്സ് മേധാവി ബി സന്ധ്യ.ജില്ലാ ഫയര്‍ ഓഫിസര്‍ അന്വേഷണം നടത്തിയെന്നും വൈകിയതില്‍ ഫയര്‍ഫോഴ്സിന് വീഴ്ചയില്ലെന്നും ബി സന്ധ്യ പറഞ്ഞു.
അതേസമയം, ഫയര്‍ ഫോഴ്സിനെ തള്ളി പൊലീസ് രംഗത്ത് വന്നു. ജോണ്‍ പോളിന് സഹായം ലഭ്യമാക്കാന്‍ ഫയര്‍ ഫോഴ്സിനെ ബന്ധപ്പെട്ടിരുന്നെന്ന് പൊലീസ് പറഞ്ഞു. തൃക്കാക്കരയില്‍ ആംബുലന്‍സില്ലെന്ന മറുപടിയാണ് ലഭിച്ചതെന്ന് കണ്‍ട്രോള്‍ റൂം എസ്‌ഐ രാജീവ് പറഞ്ഞു. സ്വകാര്യ ആശുപത്രിയുടെ സഹായം ലഭ്യമാക്കിയത് ആംബുലന്‍സ് സേവനം ലഭിക്കാതെ വന്നപ്പോഴാണെന്നും പൊലീസ് അറിയിച്ചു.