Friday, 24th January 2025
January 24, 2025

പറഞ്ഞ വാക്ക് പാലിച്ച്‌ സുരേഷ് ഗോപി : മിമിക്രി കലാകാരന്മാരുടെ സംഘടനയ്ക്ക് രണ്ട് ലക്ഷം രൂപ നല്‍കി

  • April 25, 2022 1:21 pm

  • 0

നടന്‍ സുരേഷ് ​ഗോപി പറഞ്ഞ വാക്ക് പാലിച്ചു. മിമിക്രി കലാകാരന്മാരുടെ സംഘടനയ്ക്ക് രണ്ട് ലക്ഷം രൂപ തന്‍റെ പുതിയ സിനിമകളുടെ അഡ്വാന്‍സില്‍ നിന്നും കൈമാറുമെന്ന വാക്കാണ് നടന്‍ പാലിച്ചിരിക്കുന്നത്.സുരേഷ് ​ഗോപി തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്.

രണ്ട് ലക്ഷം രൂപ അദ്ദേഹം കൈമാറിയത് ഒറ്റക്കൊമ്ബന്‍ എന്ന ചിത്രത്തിന്റെ അഡ്വാന്‍സ് തുകയില്‍ നിന്നുമാണ്. സുരേഷ് ​ഗോപി തുക കൈമാറിയത് മിമിക്രി ആര്‍ട്ടിസ്റ്റ് അസോസിയേഷനാണ്(എഎംഎ) . സുരേഷ് ​ഗോപി ഇതിന്റെ ചെക്കിന്റെ ഫോട്ടോയും പങ്കുവച്ചു. നിരവധി പേരാണ് താരത്തിന് അഭിനന്ദനങ്ങളും ആശംസയുമായും പോസ്റ്റിന് താഴെ രം​ഗത്തെത്തുന്നത്.

മിമിക്രി കലാകാരന്മാര്‍ക്ക് സഹായം നല്‍കുമെന്ന് ഈ ഓണക്കാലത്താണ് സുരേഷ് ഗോപി പ്രഖ്യാപിച്ചത്. മാത്യു തോമസ് സുരേഷ് ഗോപിയെ നായകനാക്കി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഒറ്റക്കൊമ്ബന്‍. മികച്ച പ്രതികരണമാണ് രണ്ട് ദിവസം മുമ്ബ് പുറത്തിറങ്ങിയ ചിത്രത്തിന്‍റെ പോസ്റ്ററിന് ലഭിച്ചത്.