Friday, 24th January 2025
January 24, 2025

തിരക്കഥാകൃത്ത് ജോണ്‍പോള്‍ അന്തരിച്ചു

  • April 23, 2022 3:12 pm

  • 0

കൊച്ചി: മലയാള സിനിമക്ക് പുതുഭാഷയും ഭാവുകത്വവും സമ്മാനിച്ച നൂറോളം ജനപ്രിയ സിനിമകളുടെ രചയിതാവ് ജോണ്പോള് (ജോണ്പോള് പുതുശേരി– 72) അന്തരിച്ചു.

അസുഖ ബാധിതനായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില് മാര്ച്ച്‌ 26 മുതല് ചികിത്സയിലായിരുന്നു. ശനി ഉച്ചയ്ക്ക് 1.02ന് ഹൃദയാഘാതത്തെ തുടര്ന്നാണ് അന്ത്യം. പാലാരിവട്ടം ആലിന് ചുവടിലെ വീട്ടില് ഭാര്യ ഐഷ എലിസബത്തിനൊപ്പമായിരുന്നു താമസം. മകള്: ജിഷ. മരുമകന്: ജിബി എബ്രഹാം.

പി എന് മേനോനും കെ എസ് സേതുമാധവനും മുതല് ഭരതനും മോഹനും ജേസിയും കമലും വരെയുള്ള സംവിധായകര്ക്കൊപ്പം പ്രവര്ത്തിച്ചു. 1980ല് പുറത്തിറങ്ങിയ ഭരതന്റെ ചാമരം ആണ് ആദ്യമെഴുതിയ സിനിമ. വിടപറയും മുമ്ബെ, തേനും വയമ്ബും, ഇത്തിരിപൂവേ ചുവന്ന പൂവേ, അതിരാത്രം, കാതോടു കാതോരം, യാത്ര, ഉണ്ണികളേ ഒരു കഥ പറയാം, ഒരു മുിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം, ഉത്സവ പിറ്റേന്ന്, ചമയം തുടങ്ങിയ സിനിമകള് എഴുതി.

മലയാളത്തിന് അപരിചിതമായിരുന്ന പ്രണയഭാവുകത്വവും സിനിമാനുഭവവും സമ്മാനിച്ച ചാമരം ആണ് ജോണ്പോളിന്റെ തൂലികയില് പിറന്ന ആദ്യ ചിത്രം. തുടര്ന്ന് മലയാളം എന്നുമോര്ത്തിരിക്കുന്ന വിടപറയും മുമ്ബെ, തേനും വയമ്ബും, ഇത്തിരിപൂവേ ചുവന്ന പൂവേ, അതിരാത്രം, കാതോടു കാതോരം, യാത്ര, ഉണ്ണികളേ ഒരു കഥ പറയാം, ഒരു മുിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം, ഉത്സവ പിറ്റേന്ന്, ചമയം തുടങ്ങിയ സിനിമകള് എഴുതി. ടി ദാമോദരന്, കലൂര് ഡെന്നീസ് തുടങ്ങിയവരുമായി ചേര്ന്നും സിനിമകളെഴുതി.

2009 ല് ഐ വി ശശി സംവിധാനം ചെയ്ത വെള്ളത്തൂവല് എന്ന ചിത്രത്തിന് ശേഷം പത്തുവര്ഷത്തെ ഇടവേള. 2019 ല് പ്രണയമീനുകളുടെ കടലിന് തിരക്കഥയെഴുതി രണ്ടാംവരവ്. 2020 ല് മദര് തേരേസ ലീമയുടെ ജീവിതം ആസ്പദമാക്കി തേരേസ ഹാഡ് എ ഡ്രീം എന്ന ചിത്രം നിര്മിച്ചു. രചനയും ജോണ്പോളിന്റെതായിരുന്നു. എം ടി വാസുദേവന് നായര് സംവിധാനം ചെയ്ത ഒരു ചെറുപുഞ്ചിരിയുടെയും നിര്മാതാവ്. ഗാങ്സ്റ്റര്, സൈറബാനു തുടങ്ങിയ ചിത്രങ്ങളില് ചെറുവേഷം ചെയ്തു. സിനിമയുമായി ബന്ധപ്പെട്ടതുള്പ്പെടെ ഇരുപതിലേറെ പുസ്തകങ്ങള് രചിച്ചു. മലയാള സിനിമയുടെ ആദ്യ 25 വര്ഷത്തെ ചരിത്രം പറയുന്ന ബൃഹദ്ഗ്രന്ഥത്തിന്റെ പണിപ്പുരയിലായിരുന്നു. സിനിമ അധ്യാപകനും പ്രഭാഷകനുമായിരുന്നു.

ഷെവലിയര് പി വി പൗലോസിന്റേയും റെബേക്കയുടേയും മകനായി 1950 ഒക്ടോബര് 29ന് എറണാകുളത്ത് ജനനം. വിദ്യാര്ഥികാലം മുതല് സിനിമയില് താല്പ്പര്യം. മഹാരാജാസ് കോളേജില് നിന്ന് ധനശാസ്ത്രത്തില് ബിരുദാനന്ത ബിരുദം നേടി ഫിലിം സൈസൈറ്റി പ്രവര്ത്തനത്തില്. അല്പ്പകാലം പത്രപ്രവര്ത്തനം. 1972 മുതല് കാനറ ബാങ്കില് ജോലി. സിനിമയില് തിരക്കേറിയതോടെ 1983 ല് ജോലി ഉപേക്ഷിച്ചു. ചലച്ചിത്രസാങ്കേതിക കലാകാരന്മാരുടെ സംഘടനയായ മാക്ടയുടെ സ്ഥാപക സെക്രട്ടറിയാണ്.

സംസ്ക്കാരം ഞായറാഴ്ച എളംകുളം സെന്റ് മേരീസ് സുനോറോ പള്ളിയില്.