കെ റെയില്‍ പ്രതിഷേധം; കെ. സുധാകരനെ ഉടന്‍ ജയിലിലടക്കണം: എം.വി. ജയരാജന്‍
April 23, 2022 11:46 am
0
കണ്ണൂര്‍: കെ റെയില്‍ പദ്ധതിക്കെതിരെ നടക്കുന്ന പ്രതിഷേധങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സി.പി.ഐ.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി.ജയരാജന്‍. കെ റെയില്‍ പറിക്കുന്ന കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനെ കേസെടുത്ത് ഉടന്‍ ജയിലിലടക്കണമെന്നും എം.വി. ജയരാജന്‍ പറഞ്ഞു.
ജുഡീഷ്യറിയെ ധിക്കരിച്ച സുധാകരന്‍ തന്നെ പോലെ ജയിലില്‍ പോയി ഗോതമ്ബ് ദോശ തിന്നാന്‍ തയ്യാറാകണമെന്നും ജയരാജന്‍ കൂട്ടിച്ചേര്‍ത്തു. സുധാകരനും ചാവേറുകളുമാണ് കല്ല് പറിക്കാന്‍ നടക്കുന്നത്. കൊല്ലുമെന്ന് സുധാകരന്റെ ചാവേറുകള്‍ ഭീഷണിപ്പെടുത്തിയതുകൊണ്ടാണ് ഉദ്യോഗസ്ഥര്‍ കല്ലിടല്‍ നിര്‍ത്തിയത്.ബൂട്ടിട്ട് സമരക്കാരെ ചവിട്ടിയ പൊലീസ് നടപടി തെറ്റാണ്. മുങ്ങിക്കൊണ്ടിരിക്കുന്ന കപ്പലാണ് യു.ഡി.എഫും ഘടകക്ഷികളും, രക്ഷപ്പെടണമെങ്കില്‍ ഇപ്പോഴാണ് അവസരം. കോണ്‍ഗ്രസാണ് യു.ഡി.എഫിലെ കക്ഷികളെ കടലില്‍ മുക്കുന്നത്. ആ പാര്‍ട്ടികള്‍ തന്നെ ഇക്കാര്യം തിരിച്ചറിയുന്നുണ്ട്.