ലീഗിനെ എല്‍ ഡി എഫിലേക്ക് ക്ഷണിച്ചിട്ടില്ല: ഇ പി ജയരാജന്‍
April 22, 2022 4:49 pm
0
തിരുവനന്തപുരം: മുസ്ലിം ലീഗിനെ എല്‍ ഡി എഫിലേക്ക് ക്ഷണിച്ചിട്ടില്ലെന്ന് കണ്‍വീനര്‍ ഇ പി ജയരാജന്‍.ലീഗില്ലാതെയാണ് എല്‍ ഡി എഫ് ഭരണത്തിലെത്തിയതും തുടര്‍ഭരണം നേടിയതും. സീറ്റ് നില 91 ല്‍ നിന്നും 99 ആയി ഉയര്‍ത്തിയാണ് മുന്നണി വീണ്ടും അധികാരത്തില്‍ വന്നത്. എല്‍ഡിഎഫ് നയത്തില്‍ ആകൃഷ്ടരായി കൂടുതല്‍ പേര്‍ വരുന്നുണ്ട്. ഇതില്‍ വ്യക്തികളും ഗ്രൂപ്പുകളുമുണ്ട്. അത്തരത്തില്‍ മുന്നണി വിപുലീകരിക്കപ്പെടുമെന്നും ജയരാജന്‍ പറഞ്ഞു.
വര്‍ഗീയ ഭീകരതക്കും ബി ജെ പിയുടെ ദുര്‍ഭരണത്തിനുമെതിരെ രാജ്യത്ത് വിശാലഐക്യം രൂപപ്പെടുകയാണ്. ആ ഐക്യത്തിന് കേരളം മാതൃകയാണെന്നും എല്‍ ഡി എഫ് കണ്‍വീനര്‍ വ്യക്തമാക്കി.