പ്ലസ് വണ്‍ പരീക്ഷ ജൂണ്‍ 13 മുതല്‍ 30 വരെ; സ്‌കൂളുകള്‍ ജൂണ്‍ ഒന്നിനു തുറക്കും
April 22, 2022 3:59 pm
0
തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വണ്‍ വാര്‍ഷിക പരീക്ഷ മാറ്റിവച്ചു. പുതിയ ഷെഡ്യൂള്‍ പ്രകാരം പരീക്ഷ ജൂണ്‍ 13 മുതല്‍ 30 വരെ നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.പ്ലസ് വണ്‍ മോഡല്‍ പരീക്ഷ ജൂണ്‍ രണ്ട് മുതല്‍ നടത്തും.
സംസ്ഥാനത്ത് സ്‌കൂളുകള്‍ ജൂണ്‍ ജൂണ്‍ ഒന്നിനു തന്നെ തുറക്കുമെന്നും മന്ത്രി അറിയിച്ചു. സംസ്ഥാനതല പ്രവേശനോത്സവം തിരുവനന്തപുരത്ത് നടക്കും. 2.84 ലക്ഷം പാഠപുസ്തകങ്ങള്‍ ജില്ലാ ഹബുകളില്‍ എത്തിച്ചതായും 9.88 ലക്ഷം വിദ്യാര്‍ഥികള്‍ക്ക് സൗജന്യ യൂണിഫോം വിതരണം ചെയ്യുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.