ഇങ്ങനെ പോയാല്‍ പോലീസുകാരെ ജനം തെരുവില്‍ കൈകാര്യം ചെയ്യും: കെ. സുധാകരന്
April 21, 2022 4:50 pm
0
തിരുവനന്തപുരം: കഴക്കൂട്ടം കരിച്ചാറയില്‍ കെ റെയില്‍ പ്രതിഷേധക്കാരെ ബൂട്ടിട്ട് ചവിട്ടിയ പോലീസ് നടപടിക്കെതിരേ കടുത്ത മുന്നറിയിപ്പുമായി കെപിസിസി അധ്യക്ഷന്‍ കെ.
സുധാകരന്. പ്രതിഷേധക്കാരെ കായികമായി നേരിടുന്ന പോലീസുകാരെ ജനം തെരുവില്‍ കൈകാര്യം ചെയ്യും. ഇത്തരം ഉദ്യോഗസ്ഥരെ സര്‍ക്കാര്‍ നിലയ്ക്കു നിര്‍ത്തണമെന്നും സുധാകരന് ആവശ്യപ്പെട്ടു.
ജനങ്ങളെ കൈയേറ്റം ചെയ്യാനും ചവിട്ടിമെതിക്കാനും ആരാണ് പോലീസിന് അധികാരം നല്‍കിയത്. പോലീസിന്റെ ലാത്തിക്കും തോക്കിനും മുന്നില്‍ പിന്തിരിഞ്ഞ പാരമ്ബര്യം കോണ്‍ഗ്രസിനില്ലെന്ന് ആഭ്യന്തരമന്ത്രിയുടെ ഉത്തരവ് നടപ്പാക്കാന്‍ ഇറങ്ങുന്ന പോലീസ് ഉദ്യോഗസ്ഥര്‍ തിരിച്ചറിയുന്നതാണ് നല്ലതെന്നും സുധാകരന് മാധ്യമങ്ങളോട് കൂട്ടിച്ചേര്‍ത്തു.