Friday, 24th January 2025
January 24, 2025

സംസ്ഥാനത്ത് സില്‍വര്‍ ലൈന്‍ സര്‍വേ പുനരാരംഭിച്ചു: തിരുവനന്തപുരം കഴക്കൂട്ടത്ത് കല്ലിടാന്‍ ഉദ്യോഗസ്ഥരെത്തി

  • April 21, 2022 11:53 am

  • 0

തിരുവനന്തപുരം: സംസ്ഥാനത്ത് സില്‍വര്‍ ലൈന്‍ സര്‍വേ പുനരാരംഭിച്ചു. തിരുവനന്തപുരം കഴക്കൂട്ടം കരിച്ചാറയിലാണ് കല്ലിടാനായി റവന്യൂ ഉദ്യോഗസ്ഥരെത്തിയത്.സ്ഥലത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും നാട്ടുകാരും പ്രതിഷേധിക്കുകയാണ്.

കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ കെറെയില്‍ വിശദീകരണ യോഗം തലസ്ഥാനത്ത് സംഘടിപ്പിച്ചിരുന്നു. അതിന് പിന്നാലെയാണ് കല്ലിടല്‍ പുനരാരംഭിച്ചത്. കഴിഞ്ഞ മാര്‍ച്ച്‌ അവസാനത്തോട് കൂടിയാണ് നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് കരിച്ചാറയില്‍ കല്ലിടല്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരുന്നത്.