കെ എസ് ഇ ബി യൂനിയന്‍ നേതാവിന് 6.72 ലക്ഷം രൂപയുടെ പിഴയിട്ട് ചെയര്‍മാന്‍
April 21, 2022 10:17 am
0
തിരുവനന്തപുരം: കെ എസ് ഇ ബി ചെയര്‍മാന്‍– യൂനിയന്‍ പോര് നാള്‍ക്കുനാള്‍ രൂക്ഷമാകുന്നതിന് തെളിവായി യൂനിയന്‍ നേതാവിന് പിഴ.കെ എസ് ഇ ബി ഓഫീസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് എം ജി സുരേഷ് കുമാറിനാണ് സി എം ഡി അശോക് കുമാര്‍ ഐ എ എസ് 6.72 ലക്ഷം രൂപയുടെ പിഴയിട്ടത്. കഴിഞ്ഞ സര്‍ക്കാറില്‍ മന്ത്രി എം എം മണിയുടെ പേഴ്‌സനല്‍ സ്റ്റാഫ് ആയിരിക്കെ കെ എസ് ഇ ബിയുടെ വാഹനം ഉപയോഗിച്ചെന്നും ഇത് അനധികൃതമാണെന്നും ചൂണ്ടിക്കാട്ടിയാണ് പിഴ നോട്ടീസ് നല്‍കിയത്.
ഇക്കാര്യത്തില്‍ തന്റെ ഭാഗം രേഖാമൂലം അറിയിക്കാന്‍ പത്ത് ദിവസത്തെ സമയം സുരേഷ് കുമാറിന് അനുവദിച്ചിട്ടുണ്ട്. 21 ദിവസത്തിനുള്ളിലാണ് പിഴയടക്കേണ്ടത്. അതേസമയം, നോട്ടീസ് ലഭിച്ചിട്ടില്ലെന്നും ചെയര്‍മാന്റെ പ്രതികാര നടപടിയാണെന്നും സുരേഷ് കുമാര്‍ പ്രതികരിച്ചു.