Saturday, 25th January 2025
January 25, 2025

കെഎസ്‌ആര്‍ടിസി സൂപ്പര്‍ ഡീലക്‌സ് ബസില്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവം; ഡ്രൈവര്‍ക്ക് സസ്പെന്‍ഷന്‍

  • April 20, 2022 3:56 pm

  • 0

തിരുവനന്തപുരം: കെഎസ്‌ആര്‍ടിസി സൂപ്പര്‍ ഡീലക്സ് ബസില്‍ യാത്രക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഡ്രൈവര്‍ക്ക് സസ്പെന്‍ഷന്‍.പത്തനംതിട്ടയില്‍ നിന്ന് ബെംഗളൂരുവിലേക്ക് പോയ ബസിലെ ഡ്രൈവര്‍ ഷാജഹാനെയാണ് പ്രാഥമിക അന്വേഷണത്തിന്‍്റെ അടിസ്ഥാനത്തില്‍ സസ്പെന്‍ഡ് ചെയ്തത്. ബംഗ്ളൂരുവില്‍ താമസിക്കുന്ന മലയാളി പെണ്‍കുട്ടിയുടെ പരാതിയിലാണ് നടപടി.

കെഎസ്‌ആര്‍ടിസി സൂപ്പര്‍ ഡീലക്സ് ബസ് ഡ്രൈവര്‍ ഷാജഹാനെതിരെ ബംഗളൂരു സ്വദേശിയായ പെണ്‍കുട്ടിയാണ് കെഎസ്‌ആര്‍ടിസി വിജിലന്‍സിന് പരാതി നല്‍കിയത്. പത്തനംതിട്ടയില്‍ നിന്ന് ബെംഗളൂരുവിലേക്ക് പോയ ബസിലാണ് പരാതിക്ക് ആധാരമായ സംഭവം. കഴിഞ്ഞ വെള്ളിയാഴ്ച വൈകീട്ട് പത്തനംതിട്ട ഡിപ്പോയില്‍ നിന്ന് ബംഗളൂരുവിലേക്ക് പോയ ബസ് കൃഷ്ണഗിരി ക്ക് സമീപം എത്തിയപ്പോഴാണ് യാത്രക്കാരിക്ക് നേരെ അതിക്രമം നേരിടേണ്ടി വന്നത്.