Saturday, 25th January 2025
January 25, 2025

കൊട്ടാരക്കരയില്‍ ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് ജീവനൊടുക്കി; ഭാര്യാ സഹോദരിയുടെ കെെപ്പത്തിയും വെട്ടിമാറ്റി

  • April 20, 2022 1:58 pm

  • 0

കൊല്ലം: ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് ജീവനൊടുക്കി. കൊട്ടാരക്കരയിലാണ് സംഭവം. പുല്ലാമല സ്വദേശിയായ രാജന്‍(64) ആണ് ഭാര്യ രമയെ കൊലപ്പെടുത്തിയത്.

ദിവസങ്ങളായുള്ള കുടുംബവഴക്കാണ് കൊലപാതകത്തിലേയ്ക്ക് നയിച്ചത്. ഏറെ നാളായി ഇവര്‍ പിരിഞ്ഞ് താമസിക്കുകയായിരുന്നു. ഇന്ന് രാവിലെ 11 മണിയോടെ രമ റബ‌ര്‍ തോട്ടത്തിലൂടെ പോകുമ്ബോള്‍ ഇയാള്‍ പതിയിരുന്ന് ആക്രമിക്കുകയായിരുന്നു.

സംഭവം കണ്ട് ഓടിയെത്തിയ രമയുടെ സഹോദരി രതിയെയും രാജന്‍ ആക്രമിച്ചു. ഇവരുടെ കെെപ്പത്തി ഇയാള്‍ വെട്ടിമാറ്റി. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭാര്യയുടെ മരണം ഉറപ്പിച്ച ശേഷം ഇയാള്‍ തൂങ്ങിമരിയ്‌ക്കുകയായിരുന്നു.