വിവാദങ്ങള്‍ തുണയായി; കെഎസ്‌ആര്‍ടിസി സ്വിഫ്റ്റ് ഒരാഴ്ചക്കിടെ നേടിയത് 35.38 ലക്ഷം
April 20, 2022 11:50 am
0
കന്നി യാത്ര മുതല്‍ തുടങ്ങിയതാണ് സ്വിഫ്റ്റ് ബസിന് നേരെയുള്ള വിവാദങ്ങള്‍. എന്നാല്‍ മികച്ച കളക്ടഷനോടെ കെഎസ്‌ആര്‍ടിസിയുടെ സ്വിഫ്റ്റ് ബസ് യാത്ര തുടരുകയാണ്.ഏഴ് ദിവസം കൊണ്ട് 35 ലക്ഷം രൂപയുടെ കളക്ഷനാണ് ബസ് നേടിയത്.
ഏപ്രില്‍ 11 നാണ് കെഎസ്‌ആര്‍ടിസി സ്വിഫ്റ്റ് ബസ് സര്‍വീസ് ആരംഭിച്ചത്. ഏപ്രില്‍ 17 വരെയുള്ള സര്‍വീസുകളുടെ കളക്ഷനെടുത്താന്‍ 35,38,291 രൂപയാണ് സ്വിഫ്റ്റ് ബസ് നേടിയത്. ബംഗളൂരുവിലേക്കുള്ള സര്‍വീസുകളാണ് ഏറ്റവും കൂടുതല്‍ വരുമാനം നേടിയത്.
ദീര്‍ഘദൂര സര്‍വീസുകള്‍ക്കായി മികച്ച അടിസ്ഥാന സൗകര്യങ്ങളും കൂടുതല്‍ കാര്യക്ഷമമായ സേവനങ്ങളും ലഭ്യമാക്കുന്നതാണ് കെഎസ്‌ആര്‍ടിസി സ്വിഫ്റ്റ് ലിമിറ്റഡ്. പുതിയ സംരംഭത്തിന്റെ ഭാഗമായി 8 എസി സ്ലീപ്പര്‍ വോള്‍വോ ബസുകളും 20 എസി പ്രീമിയം സീറ്റര്‍ ബസുകളും 88 നോണ്‍ എസി ഡീലക്സ് ബസുകളും ഉള്‍പ്പെടെ 116 ബസുകളാണ് അനുവദിച്ചത്. കൂടാതെ ഈ വര്‍ഷം തന്നെ 50 ഇലക്‌ട്രിക് ബസുകളും 310 സിഎന്‍ജി ബസുകളും കൂടി അനുവദിക്കുമെന്നുമാണ് സര്‍ക്കാര്‍ വ്യക്തമാക്കുന്നത്.
മറ്റ് ബസ് സര്‍വീസുകളെ അപേക്ഷിച്ച് കെഎസ്‌ആര്‍ടിസി സ്വിഫ്റ്റ് ബസ് സര്‍വീസിന്റെ ടിക്കറ്റ് നിരക്ക് കുറവാണ്. ബംഗളൂരുവിലേക്ക് പ്രൈവറ്റ് ബസുകള്‍ 3999 രൂപ വാങ്ങുമ്ബോള്‍ കെഎസ്‌ആര്‍ടിസി സ്വിഫ്റ്റ് ഈടാക്കുന്നത് 3100 രൂപ മാത്രമാണ്.
ടിക്കറ്റുകള്‍ ഓണ്‍ലൈനായി ബുക്ക് ചെയ്യുന്നതിനും സൗകര്യമുണ്ട്. www.online.keralartc.com എന്ന വെബ് സൈറ്റിലുടെയും ‘Ente KSRTC’ എന്ന മൊബൈല്‍ ആപ്പിലൂടെയും ടിക്കറ്റുകള്‍ മുന്‍കൂട്ടി റിസര്‍വ് ചെയ്യാം. തല്‍ക്കാല്‍ ടിക്കറ്റുകളും, അഡീഷണല്‍ സര്‍വീസ് ടിക്കറ്റുകളും ഓണ്‍ലൈന്‍ വഴി ലഭ്യമാകും.