കെഎസ്‌ആര്‍ടിസി സൂപ്പര്‍ ഡീലക്‌സ് ബസില്‍ യാത്രക്കാരിയ്ക്ക് നേരെ ഡ്രൈവറുടെ പീഡനശ്രമം
April 20, 2022 10:00 am
0
പത്തനംതിട്ട: കെഎസ്‌ആര്‍ടിസി സൂപ്പര്‍ ഡീലക്‌സ് ബസില്‍ യാത്രക്കാരിയെ പീഡിപ്പിക്കാന്‍ ഡ്രൈവറുടെ ശ്രമമെന്ന് പരാതി.പത്തനംതിട്ട ഡിപ്പോയില്‍ നിന്നും ബെംഗളൂരുവിലേക്കുള്ള സൂപ്പര്‍ ഡീലക്‌സ് ബസിലാണ് സംഭവം. ബെംഗളൂരുവില്‍ സ്ഥിരതാമസമാക്കിയ കുടുംബത്തിലെ വിദ്യാര്‍ഥിനി ഇ– മെയില്‍ വഴിയാണ് പരാതി നല്‍കിയത്. കെഎസ്‌ആര്‍ടിസി വിജിലന്‍സിനാണ് പരാതി നല്‍കിയത്. പത്തനംതിട്ട ഡിപ്പോയിലെ ഡ്രൈവര്‍ ഷാജഹാനെതിരേയാണ് പരാതി.
ശനിയാഴ്ച പുലര്‍ച്ചെ മൂന്നിനാണ് സംഭവം ഉണ്ടായത്. പരാതിയില്‍ കെഎസ്‌ആര്‍ടിസി വിജിലന്‍സ് ഓഫീസര്‍ അന്വേഷണം തുടങ്ങി. ശനിയാഴ്ച പുലര്‍ച്ചെ മൂന്നിന് കൃഷ്ണഗിരിക്ക് സമീപം വച്ചാണ് പീഡനശ്രമം ഉണ്ടായത് എന്നാണ് പരാതിയില്‍ പറയുന്നത്. യുവതി ബെംഗളൂരുവില്‍ എത്തിയതിന് ശേഷം ഇ–മെയിലിലാണ് പരാതി നല്‍കിയത്. പൊലീസിന് പരാതി നല്‍കിയിട്ടില്ല.