നടിയെ ആക്രമിച്ച കേസ്: സമയം കൂടുതല്‍ ആവശ്യപ്പെടുന്നത് വ്യാജ തെളിവുണ്ടാക്കാനെന്ന് ദിലീപ്
April 19, 2022 1:14 pm
0
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണത്തിനു കൂടുതല്‍ സമയം അനുവദിക്കരുതെന്ന് ദിലീപ്. വ്യാജ തെളിവുണ്ടാക്കാനാണു സമയം കൂടുതല്‍ ആവശ്യപ്പെടുന്നതെന്ന് ദിലീപ് മറുപടി സത്യവാങ്മൂലത്തില്‍ പറയുന്നു.
വിശദമായ അന്വേഷണം ആവശ്യമാണെന്നും തുടരന്വേഷണത്തിന് മൂന്നുമാസം കൂടി അനുവദിക്കണമെന്നായിരുന്നു അന്വേഷണ സംഘത്തിന്റെ ആവശ്യം.
വധഗൂഢാലോചന കേസ് റദ്ദാക്കണമെന്ന ദിലീപിന്റെ ഹര്‍ജിയില്‍ ഹൈക്കോടതി ഇന്നു വിധി പറയും. ഉച്ചയ്ക്ക് 1.45 ഓടെയാണ് വിധി പറയുക. മാര്‍ച്ച് 31ന് ഈ കേസില്‍ വിശദമായ വാദം കേള്‍ക്കല്‍ പൂര്‍ത്തിയായിരുന്നു. കേസ് കെട്ടിച്ചമച്ചതാണെന്നും ഉദ്യോഗസ്ഥര്‍ തനിക്കെതിരെ വ്യക്തിവിരോധം തീര്‍ക്കുന്നുവെന്നുമാണു ദിലീപിന്റെ വാദം.