Sunday, 26th January 2025
January 26, 2025

കോ​വി​ഡ്; കേ​ന്ദ്രം പ്ര​ച​രി​പ്പി​ക്കു​ന്ന​ത് തെ​റ്റാ​യ കാ​ര്യ​മാ​ണെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി

  • April 19, 2022 12:35 pm

  • 0

തി​രു​വ​ന​ന്ത​പു​രം: കേ​ന്ദ്രം പ്ര​ച​രി​പ്പി​ക്കു​ന്ന​ത് തെ​റ്റാ​യ കാ​ര്യ​മാ​ണെ​ന്നും കോ​വി​ഡ് ക​ണ​ക്ക് ന​ല്‍​കു​ന്നി​ല്ലെ​ന്ന ആ​രോ​പ​ണം ശ​രി​യ​ല്ലെ​ന്നും ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ര്‍​ജ്.കോ​വി​ഡ് ക​ണ​ക്ക് എ​ല്ലാ ദി​വ​സ​വും നാ​ഷ​ണ​ല്‍ സ​ര്‍​വൈ​ല​ന്‍​സ് യൂ​ണി​റ്റി​ന് കൊ​ടു​ക്കു​ന്നു​ണ്ട്. എ​ല്ലാ ദി​വ​സ​വും മെ​യി​ല്‍ അ​യ​ക്കു​ന്നു​ണ്ട്. കേ​ന്ദ്രം പ്ര​ച​രി​പ്പി​ക്കു​ന്ന​ത് തെ​റ്റാ​യ കാ​ര്യ​മാ​ണെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.ആ​ഴ്ച​യി​ലൊ​രി​ക്ക​ല്‍ പൊ​തു​ജ​ന​ങ്ങ​ള്‍ അ​റി​യാ​ന്‍ കോ​വി​ഡ് റി​പ്പോ​ര്‍​ട്ട് ഉ​ണ്ടാ​കും. രോ​ഗ​ബാ​ധ കൂ​ടി​യാ​ല്‍ ദി​വ​സ​വും ബു​ള്ള​റ്റി​ന്‍ ഉ​ണ്ടാ​കു​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.

ദി​വ​സേ​ന​യു​ള്ള കോ​വി​ഡ് ക​ണ​ക്കു​ക​ള്‍ പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​തു നി​ര്‍​ത്തി​വ​ച്ച കേ​ര​ള സ​ര്‍​ക്കാ​രി​ന് കേ​ന്ദ്ര​ത്തി​ന്‍റെ രൂ​ക്ഷ​വി​മ​ര്‍​ശ​ന​മു​ണ്ടാ​യി​രു​ന്നു. ഏ​പ്രി​ല്‍ 13നു ​ശേ​ഷം ഞാ​യ​റാ​ഴ്ച വ​രെ അ​ഞ്ചു​ദി​വ​സ​ത്തെ കോ​വി​ഡ് ക​ണ​ക്കു​ക​ള്‍ കേ​ര​ളം ന​ല്‍​കാ​ത്ത​തു മ​ഹാ​മാ​രി​ക്കെ​തി​രാ​യ രാ​ജ്യ​ത്തി​ന്‍റെ പോ​രാ​ട്ട​ത്തി​നു ദോ​ഷം ചെ​യ്തെ​ന്നും മേ​ലി​ല്‍ ദി​വ​സ​വും ആ​വ​ശ്യ​മാ​യ ക​ണ​ക്കു​ക​ള്‍ ല​ഭ്യ​മാ​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം സം​സ്ഥാ​ന സ​ര്‍​ക്കാ​രി​നു ക​ത്ത​യ​ച്ചു.

അ​ഞ്ചു​ദി​വ​സ​ത്തെ ഇ​ട​വേ​ള​യ്ക്കു ശേ​ഷ​മാ​ണ് കോ​വി​ഡ് -19 മാ​യി ബ​ന്ധ​പ്പെ​ട്ട വി​വ​ര​ങ്ങ​ള്‍ കേ​ര​ളം ഇ​ന്ന​ലെ റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്. കോ​വി​ഡ് കേ​സു​ക​ള്‍, മ​ര​ണം, പോ​സി​റ്റി​വി​റ്റി തു​ട​ങ്ങി​യ ഇ​ന്ത്യ​യു​ടെ പ്ര​ധാ​ന നി​രീ​ക്ഷ​ണ​സൂ​ച​ക​ങ്ങ​ളു​ടെ നി​ല​യെ കേ​ര​ള​ത്തി​ന്‍റെ തെ​റ്റാ​യ ന​ട​പ​ടി സ്വാ​ധീ​നി​ക്കു​ക​യും വ​ള​ച്ചൊ​ടി​ക്കു​ക​യും ചെ​യ്തു​വെ​ന്നു കേ​ന്ദ്രം കു​റ്റ​പ്പെ​ടു​ത്തി.

തു​മൂ​ലം ഒ​റ്റ​ദി​വ​സം​കൊ​ണ്ട് രാ​ജ്യ​ത്തെ പു​തി​യ കോ​വി​ഡ് കേ​സു​ക​ളു​ടെ എ​ണ്ണ​ത്തി​ല്‍ 90 ശ​ത​മാ​ന​വും പോ​സി​റ്റി​വി​റ്റി നി​ര​ക്കി​ല്‍ 165 ശ​ത​മാ​ന​വും കു​തി​ച്ചു​ചാ​ട്ടം ഉ​ണ്ടാ​യെ​ന്നു കേ​ന്ദ്ര ആ​രോ​ഗ്യ മ​ന്ത്രാ​ല​യം ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ല​വ് അ​ഗ​ര്‍​വാ​ള്‍ സം​സ്ഥാ​ന ആ​രോ​ഗ്യ പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി ഡോ. ​രാ​ജ​ന്‍ എ​ന്‍. ഖോ​ബ്ര​ഗ​ഡെ​യ്ക്ക് അ​യ​ച്ച ക​ത്തി​ല്‍ ചൂ​ണ്ടി​ക്കാ​ട്ടി.

ക​ഴി​ഞ്ഞ അ​ഞ്ചു ദി​വ​സ​ത്തെ മ​ര​ണ​ക്ക​ണ​ക്കു​കൂ​ടി കൂ​ട്ടി​യ​തി​നാ​ലാ​ണ് കേ​ര​ള​ത്തി​ല്‍ ഒ​റ്റ ദി​വ​സം 213 മ​ര​ണം ഇ​ന്ന​ലെ റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്. കേ​ര​ളം വി​വ​രം പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​തു നി​ര്‍​ത്തി​യ ഏ​പ്രി​ല്‍ 13ന് ​രാ​ജ്യ​ത്താ​കെ 1,088 പു​തി​യ കേ​സു​ക​ളും 26 മ​ര​ണ​വു​മാ​ണു​ണ്ടാ​യി​രു​ന്ന​ത്. ഇ​തി​ല്‍ 298 പു​തി​യ കേ​സു​ക​ളും 19 മ​ര​ണ​വും കേ​ര​ള​ത്തി​ലാ​ണ്. ഏ​പ്രി​ല്‍ 12ന് ​രാ​ജ്യ​ത്താ​കെ റി​പ്പോ​ര്‍​ട്ട് ചെ​യ്യ​പ്പെ​ട്ട 19 മ​ര​ണ​ങ്ങ​ളി​ല്‍ 18 എ​ണ്ണ​വും കേ​ര​ള​ത്തി​ലാ​ണ്.