Sunday, 26th January 2025
January 26, 2025

മാതാപിതാക്കളോടു സംസാരിക്കാന്‍ താത്പര്യമില്ലെന്ന്; ജോ​യ്സ​ന​യെ ഷെ​ജി​നൊ​പ്പം വിട്ടു

  • April 19, 2022 11:16 am

  • 0

കൊ​ച്ചി: കോ​ട​ഞ്ചേ​രി​യി​ല്‍ മാ​താ​പി​താ​ക്ക​ളെ ഉ​പേ​ക്ഷി​ച്ചു പോ​യ ജോ​യ്സ​ന​യെ കാമുകന്‍ ഷെ​ജി​നൊ​പ്പം പോ​കാ​ന്‍ ഹൈ​ക്കോ​ട​തി അ​നു​വ​ദി​ച്ചു.ജോ​യ​സ്ന​യു​ടെ പി​താ​വ് ജോ​സ​ഫ് ന​ല്‍​കി​യ ഹേ​ബി​യ​സ് കോ​ര്‍പസ് ഹ​ര്‍​ജി തീ​ര്‍​പ്പാ​ക്കി​യാ​ണ് കോ​ട​തി വി​ധി പ​റ​ഞ്ഞ​ത്.മാ​താ​പി​താ​ക്ക​ളോ​ട് സം​സാ​രി​ക്കാ​ന്‍ താ​ത്പ​ര്യ​മി​ല്ലെ​ന്നും ഷെ​ജി​നൊ​പ്പം പോ​കാ​നാ​ണ് താ​ത്പ​ര്യ​മെ​ന്നും ജോ​യ്സ​ന കോ​ട​തി​യെ അ​റി​യി​ച്ചു.

ജോ​യ്സ​ന​യ്ക്ക് ആ​വ​ശ്യ​ത്തിനു ലോ​ക​പ​രി​ച​യ​മു​ണ്ട്. 26 വ​യ​സു​ള്ള​യാ​ളാ​ണ്.വിദേശത്തു ജോലി ചെയ്യുന്നുണ്ട്. സ്വ​ന്ത​മാ​യി തീരുമാനമെടുക്കാനുള്ള പ​ക്വ​ത​യു​ണ്ടെ​ന്നും നി​രീ​ക്ഷി​ച്ച കോ​ട​തി ഈ ​വി​ഷ​യ​ത്തി​ല്‍ ഇ​ട​പെ​ടാ​ന്‍ കോ​ട​തി​ക്കു പ​രി​മി​തിയു​ണ്ടെ​ന്നും വി​ല​യി​രു​ത്തി.

സ്പെ​ഷ​ല്‍ മാ​ര്യേ​ജ് ആ​ക്‌ട്പ്ര​കാ​രം ഇ​വ​ര്‍ വി​വാ​ഹത്തിന് അപേക്ഷ സമര്‍പ്പിച്ച സാഹചര്യവും കോ​ട​തി പ​രി​ഗ​ണി​ച്ചു. ജോ​യ്സ​ന​യു​ടെ പി​താ​വ് ജോ​സ​ഫ് ന​ല്‍​കി​യ ഹേ​ബി​യ​സ് കോ​ര്‍പസ് ഹ​ര്‍​ജി ഹൈ​ക്കോ​ട​തി ഡി​വി​ഷ​ന്‍ ബെ​ഞ്ചാ​ണ് തീ​ര്‍​പ്പാ​ക്കി​യ​ത്.

ഹേ​ബി​യ​സ് കോര്‍പ്പസ് ഹര്‍ജി നല്‍കിയതിനെ തുടര്‍ന്ന് ഹൈക്കോടതി നിര്‍ദേശപ്രകാരമാണ് ജോ​യ്സ​ന​യും ഷെ​ജി​നും ഹാജരായത്. അ​ഭി​ഭാ​ഷ​കയ്​ക്കൊ​പ്പ​മാ​ണ് ഇ​രു​വ​രും എത്തിയത്. ജോ​യ്‌​സ​ന​യു​ടെ മാ​താ​പി​താ​ക്ക​ളും കോ​ട​തി​യി​ലെ​ത്തി​യി​രു​ന്നു.