ഇ പി ജയരാജന്‍ എല്‍ ഡി എഫ് കണ്‍വീനര്‍; ഔദ്യോഗിക പ്രഖ്യാപനം ഉടന്‍
April 18, 2022 3:33 pm
0
തിരുവനന്തപുരം: എ വിജയരാഘവന് പകരം ഇ പി ജയരാജന്‍ എല്‍ ഡി എഫ് കണ്‍വീനറാകും. സി പി എം സംസ്ഥാന സെക്രട്ടറിയേറ്റിന്റേതാണ് തീരുമാനം.വിജയരാഘവന്‍ പിബിയിലേക്ക് പോകുന്ന സാഹചര്യത്തിലാണ് ജയരാജന്‍ എല്‍ ഡി എഫ് കണ്‍വീനറാകുന്നത്. ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടായേക്കും.
ഒന്നാം പിണറായി സര്‍ക്കാരില്‍ വ്യവസായ കായിക വകുപ്പ് മന്ത്രിയായിരുന്ന ജയരാജന്‍ ബന്ധു നിയമന വിവാദത്തെ തുടര്‍ന്ന് രാജിവച്ചിരുന്നു. പിന്നീട് മന്ത്രിസഭയിലേക്ക് തിരികെ എത്തി. മട്ടന്നൂരില്‍ നിന്ന് 2011, 2016 വര്‍ഷങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ വിജയിച്ചിരുന്നു. എന്നാല്‍ രണ്ട് ടേം വ്യവസ്ഥ നിര്‍ബന്ധമാക്കിയതിനെ തുടര്‍ന്ന് കഴിഞ്ഞ നിയമാസഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കിയിരുന്നില്ല.
മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പുത്തലത്ത് ദിനേശനെ സിപിഎം സംസ്ഥാന സമിതിയിലേക്ക് തിരഞ്ഞെടുത്ത പശ്ചാത്തലത്തില്‍, മുന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന പി ശശി ഈ സ്ഥാനത്തേക്ക് എത്തിയേക്കും. ഇ കെ നായനാര്‍ മുഖ്യമന്ത്രിയായിരുന്ന സമയത്ത് ശശി പൊളിറ്റിക്കല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്.