വര്‍ഗീയ കക്ഷികള്‍ ഏറ്റുമുട്ടുന്നിടത്ത് സര്‍ക്കാറിന് റോളില്ല: കാനം രാജേന്ദ്രന്‍
April 18, 2022 2:34 pm
0
തിരുവനന്തപുരം: പാലക്കാട് രണ്ട് വര്‍ഗീയ സംഘടനകളുടെ ഏറ്റുമുട്ടലാണ് നടന്നതെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അതില്‍ സര്‍ക്കാരിന് എന്താണ് കാര്യം.സര്‍ക്കാരിനെയോ പൊലീസിനെയോ അറിയിച്ചല്ല അക്രമം നടത്തുന്നതെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.
അതേസമയം പാലക്കാട് പോപ്പുലര്‍ ഫ്രണ്ട് നേതാവ് സുബൈര്‍ വധക്കേസില്‍ അറസ്റ്റ് ഉടനുണ്ടാകുമെന്ന് എ.ഡി.ജി.പി വിജയ് സാഖറെ പറഞ്ഞു. ആര്‍.എസ്.എസ് മുന്‍ ശാരീരിക് പ്രമുഖ് ശ്രീനിവാസന്‍ കൊലപാതകത്തില്‍ ആറ് പ്രതികളെ തിരിച്ചറിഞ്ഞെന്നും രണ്ട് കൊലപാതകങ്ങളിലെയും പ്രതികള്‍ രാഷ്ട്രീയ സംഘടനാ ബന്ധമുള്ളവരെന്നും വിജയ് സാഖറെ പറഞ്ഞു.
സുബൈര്‍ വധക്കേസില്‍ മൂന്ന് പേരാണ് പ്രതികള്‍. ഇവര്‍ എവിടെയാണെന്നതടക്കം പോലീസ് കണ്ടെത്തി. പ്രതികളുടെ അറസ്റ്റ് ഇന്ന് തന്നെ ഉണ്ടായേക്കും . ബി.ജെ.പി– ആര്‍.എസ്.എസ് ബന്ധമുള്ളവരാണ് പ്രതികളെന്നും എ.ഡി.ജി.പി പറഞ്ഞു. എസ്.കെ ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസില്‍ ആറ് പേരാണ് പ്രതികള്‍. എസ്.ഡി.പി.ഐ, പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ ആറ് പേരെയും അന്വേഷണ സംഘം തിരിച്ചറിഞ്ഞു. പ്രത്യേക സംഘങ്ങളായി തിരിഞ്ഞാണ് പോലീസ് അന്വേഷണം.