തന്നെ പുറത്താക്കാന്‍ കെ സുധാകരന്‍ നീക്കം നടത്തി; കെ വി തോമസ്
April 18, 2022 10:02 am
0
കെ സുധാകരനെതിരെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ വി തോമസ്. ഇങ്ങനെയൊരു നേതൃത്വം കേരളത്തിന് വേണോയെന്നും ആലോചിക്കണമെന്നും കെ സുധാകരനെതിരെ കെ വി തോമസ് തുറന്നടിച്ചു.
തന്നെ പുറത്താക്കാന്‍ കെ സുധാകരന്‍ നീക്കം നടത്തി എന്നും 2018 മുതല്‍ തനിക്കെതിരെ കോണ്‍ഗ്രസിനകത്ത് കൂട്ടായ്മ രൂപപ്പെട്ടിട്ടുണ്ടെന്നും കെ വി തോമസ് മാധ്യമങ്ങളോട് പറഞ്ഞു.
‘രാഷ്ട്രീയ കാര്യ സമിതി യോഗത്തിന് തന്നെ വിളിക്കാതിരുന്നത് മര്യാദകേടാണ്. തന്നെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാന്‍ ഗൂഢ നീക്കം നടക്കുന്നുണ്ട്. 2018 മുതല്‍ തനിക്കെതിരെ കോണ്‍ഗ്രസിനകത്ത് കൂട്ടായ്മ രൂപപ്പെട്ടിട്ടുണ്ട്. സി പി ഐ എം സെമിനാറില്‍ പങ്കെടുക്കാനുള്ള തീരുമാനം എടുക്കുന്നതിന് മുന്‍പേ, തന്നെ പുറത്താക്കുമെന്ന് ഭീഷണിപ്പെടുത്തി. തനിയ്ക്കെതിരെ രൂക്ഷമായ സൈബര്‍ ആക്രമണമുണ്ടായി.
കുമ്ബളങ്ങിയില്‍ തന്‍്റെ ശവമഞ്ച യാത്ര നടത്തിയവരുണ്ട്. എന്നിട്ടും ഇവര്‍ക്കെതിരെ നടപടി എടുത്തിട്ടില്ല‘, കെ വി തോമസ് പറഞ്ഞു.
താന്‍ അവര്‍ക്ക് തലവേദനയാണെന്നും ചില ഗ്രൂപ്പ് നേതാക്കന്‍മാരുടെ വാശിയാണ് തനിക്കെതിരായ നീക്കങ്ങള്‍ക്ക് പിന്നിലെന്നും അദ്ദേഹം തുറന്നടിച്ചു. ഗ്രൂപ്പിന്‍്റെ ഭാഗമല്ലാത്തതു കൊണ്ടാണ് താന്‍ ആക്രമിക്കപ്പെടുന്നത്. ഏതെങ്കിലും ഗ്രൂപ്പില്‍ ഉള്‍പ്പെട്ടിരുന്നെങ്കില്‍ താനും സംരക്ഷിക്കപ്പെട്ടേനെ, അദ്ദേഹം തുറന്നടിച്ചു.
സി പി ഐ (എം) സെമിനാറില്‍ പങ്കെടുത്തത് പൂര്‍ണ്ണമായും ശരിയായ നിലപാട്
സി പി ഐ (എം) പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുത്തത് പൂര്‍ണ്ണമായും ശരിയായ നിലപാടെന്നും കെ വി തോമസ് പറഞ്ഞു. ഇത് സംബന്ധിച്ച് എ ഐ സി സി യ്ക്ക് വിശദീകരണം നല്‍കിയിട്ടുണ്ട്. ഇ മെയില്‍ വഴിയാണ് വിശദീകരണം നല്‍കിയത്.
അച്ചടക്ക സമിതിയ്ക്ക് മുന്‍പാകെ നേരിട്ട് ഹാജരായി വിശദീകരണം നല്‍കാന്‍ അവസരം ചോദിച്ചിട്ടുണ്ട്. തന്‍്റെ ഭാഗം നേതൃത്വത്തിന് ബോധ്യപ്പെടും. കെ റെയിലിനെ അന്ധമായി എതിര്‍ക്കേണ്ടതില്ല. ബ്രഹ്മോസ് വിഷയത്തില്‍ എ കെ ആന്‍്റണി എളമരം കരീമിനെ അഭിനന്ദിച്ചിട്ടുണ്ട്.
വികസനത്തില്‍ രാഷ്ട്രീയം പാടില്ലെന്നായിരുന്നു ആന്‍്റണിയുടെ നിലപാട്. അതാണ് ശരിയായ നിലപാട്. കെ വി തോമസ് വ്യക്തമാക്കി.