സംവിധായകന്‍ ബാലചന്ദ്രകുമാറിനെതിരായ ബലാത്സംഗ കേസില്‍ പോലീസ് ഒത്തുകളിക്കുന്നു; ആരോപണവുമായി പരാതിക്കാരി
April 16, 2022 4:18 pm
0
കൊച്ചി: സംവിധായകന്‍ ബാലചന്ദ്രകുമാറിനെതിരെ ബലാത്സംഗത്തിന് കേസെടുത്ത് രണ്ടു മാസം പിന്നിട്ടിട്ടും അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധവുമായി പരാതിക്കാരി.കേസില്‍ അന്വേഷണം ഇഴയുകയാണെന്നും തിങ്കളാഴ്ച മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് കത്ത് നല്‍കുമെന്നും പരാതിക്കാരി പറഞ്ഞു. പോലീസ് ബാലചന്ദ്രകുമാറിന് വേണ്ടി ഒത്തുകളിക്കുകയാണെന്നും മുന്‍കൂര്‍ ജാമ്യഹര്‍ജി പിന്‍വലിച്ചിട്ടും നടപടി ഒന്നും എടുത്തിട്ടില്ലെന്നും പരാതിക്കാരിയുടെ അഭിഭാഷക കുറ്റപ്പെടുത്തി.
പോലീസിനെ ഉപയോഗിച്ച് ഇരയെ ഭീഷണിപ്പെടുത്തിയതായി പരാതിക്കാരിയുടെ അഭിഭാഷക വെളിപ്പെടുത്തി. ഇതിനെതിരെ ഡിജിപിയ്‌ക്ക് പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ലെന്ന് അഭിഭാഷക വ്യക്തമാക്കി. രണ്ടാഴ്ച മുന്‍പാണ് ബാലചന്ദ്രകുമാര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ പിന്‍വലിച്ചത്.
ഫെബ്രുവരിയിലാണ് ബാചന്ദ്രകുമാറിനെതിരെ യുവതി പരാതി നല്‍കിയത്. ജോലി വാഗ്ദാനം ചെയ്ത് ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കണ്ണൂര്‍ സ്വദേശിനിയുടെ പരാതി. പത്ത് വര്‍ഷം മുന്‍പ് ഗാനരചയിതാവിന്റെ വീട്ടില്‍ വെച്ചാണ് പീഡനത്തിനിരയായതെന്നും യുവതി പറയുന്നു.