Sunday, 26th January 2025
January 26, 2025

കെഎസ്‌ആര്‍ടിസി‍ മന്ത്രി ആയിരുന്നെങ്കില്‍ മുഴുവന്‍ ദുരിതവും താനിപ്പോള്‍ അനുഭവിക്കേണ്ടി വന്നേനെ; മന്ത്രിയാകാതിരുന്നത് കെ.ബി. ഗണേഷ് കുമാര്‍

  • April 16, 2022 3:37 pm

  • 0

കൊല്ലം : താനിപ്പോള്‍ കെഎസ്‌ആര്‍ടിസി മന്ത്രി ആയിരുന്നെങ്കില്‍ മുഴുവന്‍ ദുരിതവും അനുഭവിക്കേണ്ടി വന്നേനെയെന്ന് ഗണഷ് കുമാര്‍ എംഎല്‍എ.കെഎസ്‌ആര്‍ടിസി ജീവനക്കാരുടെ സമരവും കഴിഞ്ഞ ദിവസം മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകളും കാണുമ്ബോള്‍ അതാണ് തോന്നുന്നത്. മന്ത്രിയാകാതിരുന്നത് നന്നായെന്ന് ഇപ്പോള്‍ തോന്നുന്നുവെന്നും എംഎല്‍എ പറഞ്ഞു.

മന്ത്രിസ്ഥാനം ലഭിക്കാതിരുന്നതില്‍ ചിലര്‍ അതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. മന്ത്രിയാകാതിരുന്നത് നന്നായെന്ന് ഇപ്പോള്‍ തോന്നുന്നു. ദൈവം കൂടെയുണ്ടെന്ന് പറയുമ്ബോള്‍ ചിലര്‍ പരിഹസിക്കും കഴിഞ്ഞ രണ്ട് ദിവസത്തെ പത്രം വായിക്കുന്നവര്‍ക്ക് അത് എന്താണെന്ന് മനസ്സിലാകുമെന്നും മന്ത്രി കൂട്ടിചേര്‍ത്തു. പുനലൂര്‍ എസ്‌എന്‍ഡിപി യൂണിയന്‍ പരിധിയിലെ കമുകുംചേരി ശാഖയില്‍ ക്ഷേത്ര സമര്‍പ്പണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഗണേഷ് കുമാര്‍.