Sunday, 26th January 2025
January 26, 2025

ത​ങ്ങ​ള്‍​ക്കൂ​ടി പ്ര​വ​ര്‍​ത്തി​ച്ചി​ട്ടാ​ണ് ആ​ന്‍റ​ണി രാ​ജു മ​ന്ത്രി​യാ​യ​ത്; വി​മ​ര്‍​ശി​ച്ച്‌ സി​ഐ​ടി​യു

  • April 16, 2022 12:29 pm

  • 0

തി​രു​വ​ന​ന്ത​പു​രം: ഗ​താ​ഗ​ത മ​ന്ത്രി ആ​ന്‍റ​ണി രാ​ജു​വി​നെ​തി​രെ വീ​ണ്ടും കെ​എ​സ്‌ആ​ര്‍​ടി​ഇ​എ(​സി​ഐ​ടി​യു) സം​സ്ഥാ​ന സെ​ക്ര​ട്ട​റി ശാ​ന്ത​കു​മാ​ര്‍.ത​ങ്ങ​ള്‍ കൂ​ടി പ്ര​വ​ര്‍​ത്തി​ച്ചി​ട്ടാ​ണ് ആ​ന്‍റ​ണി രാ​ജു മ​ന്ത്രി​യാ​യ​ത്. എ​ന്നി​ട്ടും ജീ​വ​ന​ക്കാ​ര്‍​ക്കെ​തി​രെ മ​ന്ത്രി രം​ഗ​ത്തു​വ​രു​ന്നു​വെ​ന്ന് ശാ​ന്ത​കു​മാ​ര്‍ ആ​രോ​പി​ച്ചു.

അ​ധി​കാ​രം എ​ന്നു​മു​ണ്ടാ​വു​മെ​ന്ന് മ​ന്ത്രി ക​രു​തേ​ണ്ട. ഞ​ങ്ങ​ളും കൂ​ടി പ്ര​വ​ര്‍​ത്തി​ച്ചി​ട്ടാ​ണ് ആ​ന്‍റ​ണി രാ​ജു മ​ന്ത്രി​യാ​യ​ത്. അ​ധി​കാ​രം കി​ട്ടി​യ​പ്പോ​ള്‍ ജീ​വ​ന​ക്കാ​ര്‍​ക്കെ​തി​രെ രം​ഗ​ത്ത് വ​ന്നു. ശ​മ്ബ​ളം ന​ല്‍​കാ​ന്‍ ക​ഴി​വി​ല്ലെ​ങ്കി​ല്‍ സി​എം​ഡി ബി​ജു പ്ര​ഭാ​ക​ര്‍ രാ​ജി​വെ​ക്ക​ണ​മെ​ന്നും ശാ​ന്ത​കു​മാ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു.

ശ​മ്ബ​ളം മു​ട​ങ്ങി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് കെ​എ​സ്‌ആ​ര്‍​ടി​സി ജീ​വ​ന​ക്കാ​ര്‍ പ്ര​ത്യ​ക്ഷ സ​മ​ര​ത്തി​ലേ​ക്കി​റ​ങ്ങി​യ​ത്. 28ന് ​പ​ണി​മു​ട​ക്ക് ന​ട​ത്തു​മെ​ന്ന് സി​ഐ​ടി​യു പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. പ്ര​തി​പ​ക്ഷ സ​ര്‍​വീ​സ് സം​ഘ​ട​ന​ക​ളും സ​മ​രം പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. അ​തേ​സ​മ​യം സ​മ​രം ചെ​യ്താ​ല്‍ പൈ​സ വ​രു​മോ​യെ​ന്നാ​യി​രു​ന്നു ഗ​താ​ഗ​ത​മ​ന്ത്രി​യു​ടെ പ​രി​ഹാ​സം.