Sunday, 26th January 2025
January 26, 2025

നടിയെ ആക്രമിച്ച കേസ്; കോടതി ജീവനക്കാരെ ചോദ്യം ചെയ്യാന്‍ അനുമതി

  • April 16, 2022 11:08 am

  • 0

നടിയെ ആക്രമിച്ച കേസില്‍ കോടതി ജീവനക്കാരെ ചോദ്യം ചെയ്യാന്‍ അനുമതി. പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് അനുമതി നല്‍കിയത്അതേസമയം,നടിയെ ആക്രമിച്ച കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സന്നദ്ധതയറിയിച്ച്‌ അനൂപും സുരാജും ഏത് ദിവസവും ഹാജരാകാന്‍ തയ്യാറാണെന്ന് ഇരുവരും ക്രൈംബ്രാഞ്ചിനെ അറിയിച്ചു സ്ഥലത്തില്ലാതിരുന്നതിനാലാണ് നോട്ടീസ് കൈപ്പറ്റാന്‍ കഴിയാതിരുന്നതെന്നാണ് ഇരുവരുടെയും വിശദീകരണം.

നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണ പുരോഗതി ക്രൈംബ്രാഞ്ച് മറ്റന്നാള്‍ കോടതിയെ അറിയിക്കും. കാവ്യാമാധവന്‍ ഉള്‍പ്പടെ ദിലീപിന്റെ ബന്ധുക്കളെ ചോദ്യം ചെയ്യാന്‍ കഴിയാത്ത സാഹചര്യം കോടതിയെ അറിയിക്കും. അതേ സമയം ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷന്‍ അപേക്ഷയും വിചാരണക്കോടതി മറ്റന്നാള്‍ പരിഗണിക്കും. കൂടുതല്‍ വിവരങ്ങളുമായി കൊച്ചിയില്‍ നിന്നും ഉമേഷ് ചേരുന്നു.