പണിയും പഴിയും മാത്രം, കൂലിയില്ല: പണിമുടക്ക് നടത്തുമെന്ന് സിഐടിയു
April 14, 2022 1:41 pm
0
തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിലെ സാമ്ബത്തിക പ്രതിസന്ധി പരിഹരിച്ചില്ലെങ്കില്‍ ഈ മാസം 28ന് സൂചന പണിമുടക്ക് നടത്തുമെന്ന് സിഐടിയു.
19 മുതല്‍ ചീഫ് ഓഫീസുകള്‍ക്ക് മുന്നില്‍ വമ്ബന്‍ സമരം നടത്തുമെന്നും യൂണിയന് നേതാക്കള്‍ അറിയിച്ചു.
ഗതാഗതമന്ത്രി ആന്റണി രാജുവിനെയും സിഐടിയു വിമര്‍ശിച്ചു. പണിമുടക്ക് കാരണം വരുമാനം കുറഞ്ഞെന്ന് മന്ത്രി പറഞ്ഞാല്‍ അംഗീകരിക്കില്ല. പ്രശ്നം പരിഹരിക്കാന്‍ സര്‍ക്കാരിനും ബാധ്യതയുണ്ട്. കൃത്യമായി ശമ്ബളം ഉറപ്പാക്കുന്നത് വരെ സമരം തുടരും.
പ്രാപ്തിയില്ലെങ്കില്‍ കെഎസ്ആര്‍ടിസി മാനേജ്മെന്റിനെ പിരിച്ച് വിടണം. പണിയെടുപ്പിക്കും, കൂലി ചോദിച്ചാല്‍ കൈ മലര്‍ത്തും, ഇതാണ് കെഎസ്ആര്‍ടിസിയിലെ ഇപ്പോഴത്തെ അവസ്ഥ. ശമ്ബളം മുടങ്ങിയതിന് ഉത്തരവാദി മാനേജ്മെന്റാണ്. “മൂന്നക്ഷരവും വെച്ച് ഇരുന്നാല്‍ പോരെ‘ന്നും സിഎംഡിയെ യൂണിയന് വിമര്‍ശിച്ചു