Monday, 27th January 2025
January 27, 2025

സംസ്ഥാനത്ത്‌ പരക്കെ മഴയ്ക്ക് സാധ്യത; 5 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

  • April 14, 2022 10:35 am

  • 0

സംസ്ഥാനത്ത്‌ ഇന്ന് പരക്കെ മഴയ്ക്ക് സാധ്യത. ഇടിമിന്നലോടുകൂടിയ ശക്തമായ മഴ പെയ്യുമെന്നാണ് പ്രവചനം.അടുത്ത 3 മണിക്കൂറില്‍ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ എന്നീ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 5 ജില്ലകളില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട്.