സ്വയം വിരമിക്കുന്നതിന് അപേക്ഷ നല്‍കി എം ശിവശങ്കര്‍: അപേക്ഷ തള്ളി സര്‍ക്കാര്‍, ഒപ്പം അധിക ചുമതലയും
April 13, 2022 4:49 pm
0
തിരുവനന്തപുരം: ഐഎഎസ് സര്‍വീസില്‍ നിന്ന് സ്വയം വിരമിക്കുന്നതിന് അപേക്ഷ നല്‍കി കായിക വകുപ്പ് സെക്രട്ടറി എം ശിവശങ്കര്‍.രണ്ടാഴ്ച മുന്‍പ് ചീഫ് സെക്രട്ടറിക്ക് നല്‍കിയ അപേക്ഷ സര്‍ക്കാര്‍ നിരസിച്ചതായാണ് ലഭ്യമായ വിവരം.
മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ശിവശങ്കറിനെ, സസ്പെന്‍ഷന് ശേഷം ഐഎഎസിനെ സ്പോട്സ്, യുവജനകാര്യ വകുപ്പ് സെക്രട്ടറിയായാണ് സര്‍ക്കാര്‍ നിയമിച്ചത്. കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭായോഗം മൃഗസംരക്ഷണം, ക്ഷീരവികസനം, മൃഗശാല വകുപ്പുകളുടെ ചുമതലകൂടി ശിവശങ്കറിന് നല്‍കിയിരുന്നു.
സര്‍വീസിലിരിക്കെ, കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ നിയമപോരാട്ടം നടത്താന്‍ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ശിവശങ്കര്‍ സ്വയം വിരമിക്കലിന് അപേക്ഷ നല്‍കിയതെന്ന് അധികൃതര്‍ വ്യക്തമാക്കി. അതേസമയം, സ്വര്‍ണക്കടത്തു കേസില്‍ പ്രതിയായതിനാല്‍ സ്വയം വിരമിക്കലിനു സാധിക്കില്ലെന്ന് വ്യക്തമാക്കിയാണ് സര്‍ക്കാര്‍ അപേക്ഷ തള്ളിയത്.
ഐഎഎസ് ഉദ്യോഗസ്ഥര്‍ക്ക് സ്വയം വിരമിക്കുന്നതിനായി കേന്ദ്ര വിജിലന്‍സ് കമ്മീഷന്റെ അനുമതിപത്രം ആവശ്യമാണെന്നും കേസുള്ളതിനാല്‍ ശിവശങ്കറിന് ഈ അനുമതി പത്രം ലഭിക്കില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.