നന്മ മനസിലാക്കാന്‍ കഴിയാത്ത മാക്രിപ്പറ്റങ്ങളോട് എന്താണ് പറയുക; വിഷുക്കൈനീട്ട വിവാദത്തില്‍ പ്രതികരണവുമായി സുരേഷ് ഗോപി എം പി
April 13, 2022 3:16 pm
0
തൃശൂര്‍: വിഷുവിന് ക്ഷേത്രദര്‍ശനം നടത്തുന്ന ഭക്തര്‍ക്ക് കൈനീട്ടം നല്‍കാനായി മേല്‍ശാന്തിക്ക് പണം നല്‍കിയത് വിവാദമായതോടെ പ്രതികരണവുമായി സുരേഷ് ഗോപി എംപി.
വിഷുവിന് കുഞ്ഞുങ്ങള്‍ക്ക് കൈനീട്ടം നല്‍കാനായി പണം ഏല്‍പ്പിച്ചതിനെ ഇത്തരത്തില്‍ വിവാദമാക്കി മാറ്റിയതിന് പിന്നില്‍ ചില വക്രബുദ്ധികളാണെന്നും അദ്ദേഹം പറഞ്ഞു.
‘വോട്ട് പിടിക്കാനുള്ള കപ്പമല്ല മറിച്ച് കൈനീട്ടമായി ഒരു രൂപയാണ് കുഞ്ഞുങ്ങള്‍ക്ക് കൊടുത്തത്. ഓരോ രാജ്യത്തിനെയും സമ്ബന്നതയിലേയ്ക്ക് നയിക്കേണ്ടവരാണ് അവിടുത്തെ ഓരോ കുഞ്ഞുങ്ങളും. അങ്ങനെയുള്ല കുഞ്ഞുങ്ങള്‍ക്ക് അനുഗ്രഹമായിട്ടാണ് ആ ഒരു രൂപ നല്‍കിയത്. അതില്‍ നരേന്ദ്ര മോദിയുടെയോ സുരേഷ് ഗോപിയുടെയോ അല്ല ഗാന്ധിയുടെ ചിത്രമാണുള്ലത്. ആ നന്മ മനസിലാക്കാന്‍ പറ്റാത്ത മാക്രി പറ്റങ്ങളോട് എന്താണ് പറയുക. വെറും ചൊറിയന്‍ മാക്രി പറ്റങ്ങളാണവര്‍. ഞാന്‍ കച്ചകെട്ടി ഇറങ്ങിയിരിക്കുകയാണ് ധൈര്യമുണ്ടെങ്കില്‍ വരട്ടെ.’- സുരേഷ് ഗോപി എം പി പറഞ്ഞു.
അതേസമയം, കൈനീട്ടനിധി മേല്‍ശാന്തിമാരെ ഏല്‍പ്പിക്കുന്നത് ക്ഷേത്രങ്ങളെ ദുരുപയോഗം ചെയ്യുന്നതിന് സമമാണെന്നാണ് ബോര്‍ഡിന്റെ നിലപാട്. സുരേഷ് ഗോപിയുടെ പേര് പരാമര്‍ശിക്കാതെയാണ് ബോര്‍ഡ് പത്രക്കുറിപ്പ് പുറത്തിറക്കിയത്. ചില വ്യക്തികളില്‍ നിന്ന് സംഖ്യ ശേഖരിക്കുന്നതില്‍ നിന്ന് മേല്‍ശാന്തിമാരെ വിലക്കുന്നു എന്ന് മാത്രമാണ് പത്രക്കുറിപ്പില്‍ പറയുന്നത്.
കഴിഞ്ഞ ഞായറാഴ്ച മുതല്‍ ജനങ്ങള്‍ക്ക് വിഷുക്കൈനീട്ടം സമ്മാനിക്കുന്ന പരിപാടിയുമായി സുരേഷ്‌ഗോപി ജില്ലയിലുണ്ട്. താന്‍ നല്‍കുന്ന പണത്തില്‍ നിന്നും കൈനീട്ടം കൊടുക്കുന്നതില്‍ നിന്ന് കുട്ടികളെ ഒഴിവാക്കരുതെന്നും അദ്ദേഹം മേല്‍ശാന്തിമാരോട് അഭ്യര്‍ത്ഥിച്ചിരുന്നു. റിസര്‍വ് ബാങ്കില്‍ നിന്നും വാങ്ങിയ ഒരു ലക്ഷം രൂപയുടെ പുത്തന്‍ ഒരു രൂപ നോട്ടുകളാണ് കൈനീട്ടത്തിനായി അദ്ദേഹം ക്ഷേത്രങ്ങളില്‍ നല്‍കിയത്.