Monday, 27th January 2025
January 27, 2025

‘പുതുക്കിയ ബസ്,ഓട്ടോ,ടാക്സി നിരക്ക് മെയ് ഒന്നുമുതല്‍ പ്രാബല്യത്തില്‍’; ഗതാഗതമന്ത്രി

  • April 13, 2022 2:02 pm

  • 0

തിരുവനന്തപുരം: സംസ്ഥാനത്ത് പുതുക്കിയ ബസ്,ഓട്ടോ,ടാക്സി നിരക്ക് മെയ് ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു.

വിദ്യാര്‍ഥികളുടെ കണ്‍സഷന്‍ വര്‍ധനയില്‍ നിലവില്‍ സമിതിയെ നിയോഗിച്ചിട്ടില്ലെന്നും പിന്നീട് നിയോഗിക്കുമെന്നും മന്ത്രി പറഞ്ഞു.കെഎസ്‌ആര്‍ടിസി സ്വിഫ്റ്റ് അപകടം മാധ്യമങ്ങള്‍ പെരുപ്പിച്ചതാണ്. ചെറിയ അപകടങ്ങളാണ് ഉണ്ടായത്. എന്നാല്‍ ജാഗ്രത പുലര്‍ത്തുണമെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.ദുരൂഹത ഉണ്ടെങ്കില്‍ അന്വേഷിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

ധനകാര്യ വകുപ്പില്‍ നിന്ന് ക്ലിയറന്‍സ് കിട്ടിയാല്‍ കെ.എസ്.ആര്‍.ടി.സിയില്‍ ഉടന്‍ ശമ്ബളം നല്‍കും .ധനകാര്യ വകുപ്പിനെ ഗതാഗത വകുപ്പ് സമീപിച്ചിട്ടുണ്ട്. നിലവില്‍ ശമ്ബള പ്രതിസന്ധിയുണ്ട്. ഒരു മാസം അധികമായി 40 കോടി രൂപ കണ്ടെത്തേണ്ട സ്ഥിതിയാണ്.ഇന്ധവിലവര്‍ധനവും പണിമുടക്കും നഷ്ടം വരുത്തിയതായും സംഘടനകളുടെ സമ്മേളനവും ട്രിപ്പ് മുടക്കിയെന്നും മന്ത്രി പറഞ്ഞു.