Monday, 27th January 2025
January 27, 2025

കൊടകരയില്‍ പാചക വാതക സിലിണ്ടറുകള്‍ കൂട്ടത്തോടെ പൊട്ടിത്തെറിച്ച്‌ വന്‍ സ്‌ഫോടനം

  • April 13, 2022 1:45 pm

  • 0

തൃശൂര്‍: കൊടകര കോടാലി കപ്പേള ജംഗ്ഷനിലെ സ്ഥാപനത്തില് പാചക വാതക സിലിണ്ടറുകള് കൂട്ടത്തോടെ പൊട്ടിത്തെറിച്ച്‌ ഉഗ്രസ്ഫോടനം.

ഗ്യാസ് അടുപ്പുകള് വില്ക്കുകയും സര്വീസ് നടത്തുകയും ചെയ്യുന്ന സ്ഥാപനത്തിലാണ് അപകടം. ഇവിടെ ഗ്യാസ് നിറച്ചു വെച്ചിരുന്ന സിലിണ്ടറുകളാണ് പൊട്ടിത്തെറിച്ചത്.

സ്ഥാപനം പൂര്ണമായും തകരുകയും തീ ആളിപ്പടരുകയും ചെയ്തു. ആളപായം ഇല്ല. അഗ്നിരക്ഷാസേനയുടെ 2 യൂണിറ്റ് എത്തിയാണ് തീ അണക്കുന്നത്. ഇപ്പോള് നിയന്ത്രണവിധേയമായി.