നടിയെ ആക്രമിച്ച കേസില്‍ കാവ്യ മാധവന്‍റെ ചോദ്യം ചെയ്യല്‍ ഇന്നുണ്ടാകില്ല
April 13, 2022 12:11 pm
0
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കാവ്യ മാധവന്‍റെ ചോദ്യം ചെയ്യല്‍ ഇന്നുണ്ടാകില്ല. കാവ്യയെ പദ്മ സരോവരം വീട്ടില്‍ വെച്ച് ചോദ്യം ചെയ്യേണ്ടെന്നാണ് ക്രൈംബ്രാഞ്ചിന്‍റെ തീരുമാനം.തുടര്‍ നടപടികള്‍ ആലോചിച്ച് തീരുമാനിക്കുമെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു.
ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് കാവ്യ മാധവന് ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കിയിരുന്നു. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് ഹാജരാകാനാണ് നോട്ടീസ് നല്‍കിയത്.
എന്നാല്‍, വീട്ടില്‍ വച്ച് ചോദ്യം ചെയ്യാന്‍ ആകില്ലെന്നാണ് ക്രൈംബ്രാഞ്ച് സംഘം ആവര്‍ത്തിച്ച് വ്യക്തമാക്കുന്നത്. വീടിന് പകരം സൗകര്യപ്രദമായ സ്ഥലം പറയാന്‍ കാവ്യയോട് ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടിട്ടുണ്ട്.