Monday, 27th January 2025
January 27, 2025

നടിയെ ആക്രമിച്ച കേസില്‍ കോടതി ഉത്തരവുകള്‍ പ്രസിദ്ധീകരിക്കുന്നതില്‍നിന്ന് മാധ്യമങ്ങളെ തടയാനാവില്ലെന്ന് ഹൈക്കോടതി

  • April 12, 2022 4:52 pm

  • 0

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കോടതി ഉത്തരവുകള്‍ പ്രസിദ്ധീകരിക്കുന്നതില്‍നിന്ന് മാധ്യമങ്ങളെ തടയാനാവില്ലെന്ന് ഹൈക്കോടതി.ദിലീപിന്റെ സഹോദരീ ഭര്‍ത്താവ് സുരാജിന്റെ ഹരജിയിലാണ് കോടതി നിലപാട് വ്യക്തമാക്കിയത്.

നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് നല്‍കരുതെന്ന് പറയാന്‍ നിയമപരമായി സുരാജിന് കഴിയില്ലെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. നടിയെ ആക്രമിച്ച കേസില്‍ സുരാജ് പ്രതിയല്ല. വധഗൂഢാലോചനാ കേസിലാണ് സുരാജ് പ്രതി തുടങ്ങിയ കാര്യങ്ങള്‍ പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. ഈ അവസരത്തിലാണ് കോടതി നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് തടയാനാവില്ലെന്ന് വ്യക്തമാക്കിയത്.

അതേസമയം കേസിന്റെ വിചാരണ അടച്ചിട്ട മുറിയിലാണ് നടക്കുന്നതെന്നും ഇതിന്റെ വാര്‍ത്തകള്‍ മാധ്യമങ്ങള്‍ നല്‍കാറില്ലെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു. കോടതിയില്‍ ഫയല്‍ ചെയ്യുന്ന രേഖകള്‍ പൊതുഇടത്തില്‍ ലഭ്യമാണ്. പ്രതികള്‍ നല്‍കുന്ന ഹരജികളിലെ വിവരങ്ങളും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. വിചാരണാ കോടതിയെക്കുറിച്ച്‌ പ്രോസിക്യൂഷനും പരാതിയുണ്ട്. ഇത് ഹൈക്കോടതിയില്‍ തന്നെ വ്യക്തമാക്കിയതാണെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു.