നടിയെ ആക്രമിച്ച കേസില്‍ നടന് ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച്
April 12, 2022 3:53 pm
0
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന് ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് വിചാരണ കോടതിയില്‍ അപേക്ഷ നല്കിഅടുത്തിടെ പുറത്തുവന്ന പുതിയ തെളിവുകള്‍ ചൂണ്ടിക്കാട്ടിയാണ് ക്രൈംബ്രാഞ്ച് നീക്കം.
ജാമ്യവ്യവസ്ഥകള്‍ എല്ലാം ദിലീപ് ലംഘിച്ചുവെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍. തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചുവെന്നും സാക്ഷികളെ അഭിഭാഷകര്‍ മുഖേനയും നേരിട്ടും സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്നും ക്രൈംബ്രാഞ്ച് കോടതിയെ അറിയിക്കും. ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചാല്‍ അന്വേഷണ ഉദ്യോഗസ്ഥന് വിചാരണക്കോടതിയെ സമീപിക്കാമെന്ന് നേരത്തെ ഹൈകോടതി നിര്‍ദേശിച്ചിരുന്നു.
നടിയെ ആക്രമിച്ച കേസിലെ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസിലെ അന്വേഷണവുമായി ബന്ധപ്പെട്ട് പുറത്തുവന്ന വിവരങ്ങള്‍, ഫോറന്‍സിക് പരിശോധനാ ഫലങ്ങള്‍എന്നിവ ചൂണ്ടിക്കാട്ടിയാണ് ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം അന്വേഷണ സംഘം ഉന്നയിച്ചത്.