നടൻ ജഗതിയുടെ മകള്‍ ശ്രീലക്ഷ്മി ശ്രീകുമാർ വിവാഹിതയായി.
November 17, 2019 10:09 pm
0
നടന്‍ ജഗതി ശ്രീകുമാറിന്റെ മകള്‍ ശ്രീലക്ഷ്മി ശ്രീകുമാർ വിവാഹിതയായി. ജിജിൻ ജഹാംഗീർ ആണ് ശ്രീലക്ഷ്മിയുടെ വരൻ. 5 വർഷത്തെ പ്രണയത്തിനു ശേഷമാണ് വിവാഹം. ഒരു നോര്‍ത്ത് ഇന്ത്യന്‍ സ്‌റ്റൈലിലുള്ള വസ്ത്രങ്ങളും മേക്കപ്പുമായിരുന്നു വിവാഹത്തിന് വേണ്ടി താരപുത്രി തിരഞ്ഞെടുത്തത്. ക്രീം കളറിലുള്ള ലെഹങ്കയ്‌ക്കൊപ്പം പിങ്ക് നിറത്തില്‍ നിറയെ സ്റ്റോണ്‍ വര്‍ക്ക് ചെയ്ത ദുപ്പട്ടയുമായിരുന്നു ശ്രീലക്ഷ്മിയുടെ വേഷം.മെറൂണ്‍ കളറിലുള്ള കോട്ടും സ്യൂട്ടുമായിരുന്നു വരന്‍ ജിജിന്‍ ജഹാംഗീര്‍ അണിഞ്ഞത്.