നിമിഷ പ്രിയയുടെ മോചനം; നയതന്ത്ര ഇടപെടലിന് കഴിയില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍, ഹര്‍ജി തള്ളി
April 12, 2022 12:34 pm
0
കൊച്ചി: യെമന്‍ പൗരനെ കൊലപ്പെടുത്തിയ കേസില്‍ മലയാളിയായ നിമിഷ പ്രിയയുടെ മോചനത്തിനായി കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടല്‍ ആവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളി.സേവ് നിമിഷ പ്രി ആക്ഷന്‍ കൗണ്‍സില്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് ഡല്‍ഹി ഹൈക്കോടതി തള്ളിയത്.
നയതന്ത്ര ഇടപെടലിന് കഴിയില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ നിലപാടെടുത്തു. നഷ്ട പരിഹാരം നല്‍കിയുള്ള ഒത്തുതീര്‍പ്പ് ചര്‍ച്ചയ്ക്കും കഴിയില്ലെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.