Monday, 27th January 2025
January 27, 2025

മുഖ്യമന്ത്രി ഫ്ലാഗ് ഓഫ് ചെയ്ത ആദ്യ കെ സ്വിഫ്റ്റിന്‌ കന്നിയാത്രയില്‍ അപകടം; ആളപായമില്ല; ബസിന്‍റെ 35,000 രൂപ വിലയുള്ള സൈഡ് മിറ‍ര്‍ ഇളകി പോയി

  • April 12, 2022 11:55 am

  • 0

തമ്ബാനൂരില്‍ മുഖ്യമന്ത്രി ഫ്ലാഗ് ഓഫ് ചെയ്ത ആദ്യ കെ സ്വിഫ്റ്റിന്‌ കന്നിയാത്രയില്‍ അപകടം; ആളപായമില്ല; ബസിന്‍റെ 35,000 രൂപ വിലയുള്ള സൈഡ് മിറ‍ര്‍ ഇളകി പോയി

തിരുവനന്തപുരം: കെ. എസ്. ആര്‍. ടി. സിയുടെ സ്വിഫ്റ്റ് ബസുകള്‍ ഇന്നലെ വൈകുന്നേരം സര്‍വീസ് ആരംഭിച്ചു. കെ സ്വിഫ്റിന് കന്നിയാത്രയില്‍ അപകടം ഉണ്ടായി.

മുഖ്യമന്ത്രി പിണറായി വിജയന്‍ ഫ്‌ളാഗ് ഓഫ് ചെയ്ത ആദ്യ ബസ് ആണ് അപകടത്തില്‍പ്പെട്ടത്. തമ്ബാനൂര്‍ കെ. എസ്. ആര്‍. ടി. സി ടെര്‍മിനലില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഫ്‌ളാഗ് ഓഫ് ചെയ്ത ശേഷം തിരുവനന്തപുരം കല്ലമ്ബലത്തിന് സമീപം അപകടത്തില്‍പ്പെടുകയായിരുന്നു.

ആളപായമോ യാത്രക്കാ‍ര്‍ക്കോ പരിക്കോ അപകടത്തില്‍ ഇല്ല. എന്നാല്‍ 35,000 രൂപ വിലയുള്ള ഗജരാജ വോള്‍വോ ബസിന്‍്റെ സൈഡ് മിറ‍ര്‍ ഇളകി പോയിട്ടിട്ടുണ്ട്. കെഎസ്‌ആ‍ര്‍ടിസിയുടെ സൈഡ് മിറ‍ര്‍ ഈ മിററിന് പകരമായി ഫിറ്റ് ചെയ്ത് സര്‍വ്വീസ് തുടര്‍ന്നു.

കെഎസ്‌ആ‍ര്‍ടിസി സ്വിഫ്റ്റിന് തുടക്കമായിരിക്കുന്നത് സംസ്ഥാനത്തെ പൊതുഗതാഗതമേഖലിയില്‍ പുതുയുഗത്തിന് തുടക്കം എന്ന അവകാശവാദവുമായാണ്. കെ. എസ്. ആര്‍. ടി. സിയെ അഭിവൃദ്ധിയിലേക്ക് നയിക്കാനുള്ള എല്ലാ ശ്രമങ്ങള്‍ക്കും സര്‍ക്കാരിന്റെ പിന്തുണയുണ്ടാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

.സി സ്‌ളീപ്പര്‍, . സി സെമിസ്‌ളീപ്പര്‍, നോണ്‍ എ. സി ഡീലക്‌സ് ബസുകളാണ് സ്വിഫ്റ്റിനു കീഴില്‍ സര്‍വീസ് നടത്തുന്നത്. ബംഗളൂരുവിലേക്കാണ് പ്രധാന സര്‍വീസുകള്‍. കെ. എസ്. ആര്‍. ടി. സി സ്വിഫ്റ്റ് ബസില്‍ ആദ്യ റിസര്‍വേഷന്‍ നടത്തിയവര്‍ക്ക് പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആര്‍. അനില്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. കെ. എസ്. ആര്‍. ടി. സിയുടെ പുതിയ കാല്‍വയ്പ്പാണ് സ്വിഫ്‌റ്റെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മേയര്‍ ആര്യാ രാജേന്ദ്രന്‍ കെ.എസ്.ആര്‍.ടി.സി. ചെയര്‍മാനും എം.ഡിയുമായ ബിജു പ്രഭാകര്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. കെ. എസ്. ആര്‍. ടി. സി സ്വിഫ്റ്റിലേക്കുള്ള ഓണ്‍ലൈന്‍ ടിക്കറ്റ് റിസര്‍വേഷന്‍ www.online.keralartc.com വഴിയും ente ksrtc മൊബൈല്‍ ആപ്പ് വഴിയും നടത്താം.