നടന്‍ ഗിന്നസ് പക്രു സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍ പെട്ടു; ലോറിയുമായി കൂട്ടിയിടിച്ചു
April 11, 2022 4:41 pm
0
തിരുവല്ല: നടന്‍ ഗിന്നസ് പക്രു അപകടത്തില്‍ പെട്ടു. താരം സഞ്ചരിച്ചിരുന്ന വാഹനം തിരുവല്ല ബൈപ്പാസില്‍ ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
മഴുവങ്ങാട്ട് ചിറയ്‌ക്ക് സമീപം ഉച്ചയ്‌ക്ക് ഒരു മണിയോടെയാണ് സംഭവം നടന്നത്. തിരുവനന്തപുരത്ത് നിന്നും കൊച്ചിയിലേക്ക് പോകുന്ന വഴിക്കായിരുന്നു അപകടം. ആര്‍ക്കും പരിക്കില്ല.
മറ്റൊരു വാഹനത്തെ മറി കടന്നെത്തിയ ലോറി പക്രു സഞ്ചരിച്ചിരുന്ന കാറില്‍ ഇടിക്കുകയായിരുന്നു. തുടര്‍ന്ന് മറ്റൊരു കാറില്‍ അദ്ദേഹം കൊച്ചിയിലേക്ക് യാത്ര തിരിച്ചു.