തൊടുപുഴ പീഡനം; കുട്ടിയെ പീഡിപ്പിച്ചത് അമ്മയുടെയും മുത്തശിയുടെയും അറിവോടെ
April 11, 2022 3:32 pm
0
ഇടുക്കി: തൊടുപുഴയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയത് അമ്മയുടെയും മുത്തശിയുടെയും അറിവോടെ.ഇവരെയും കേസില്‍ പ്രതി ചേര്‍ക്കണമെന്ന് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ആവശ്യപ്പെട്ടു.
കുട്ടിയുടെ മുത്തശിയുടെയും അമ്മയുടെയും ഒത്താശയോടെയായിരുന്നു പീഡനമെന്നും ഇവര്‍ക്ക് എതിരെ കേസെടുക്കാന്‍ പോലീസിന് നിര്‍ദേശം നല്‍കുമെന്നും സിഡബ്ല്യുസി ചെയര്മാന് ജോസഫ് അഗസ്റ്റിന് പറഞ്ഞു.
പെണ്‍കുട്ടിയുടെ സാമ്ബത്തിക ബുദ്ധിമുട്ടുകള്‍ മുതലെടുത്തായിരുന്നു പീഡനം. ഇടനിലക്കാരനടക്കമുളള ആറ് പ്രതികള്‍ റിമാന്റിലാണ്. പതിനേഴുകാരിയായ പെണ്‍കുട്ടിയെ ജോലി നല്‍കാമെന്നു വിശ്വസിപ്പിച്ച് വിവിധയിടങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.
പെണ്‍കുട്ടിയെ മറ്റു പ്രതികള്‍ക്ക് കൈമാറിയ ഇടനിലക്കാരന് കുമാരമംഗലം മംഗലത്ത് ബേബി എന്ന് വിളിക്കുന്ന രഘു (51), വര്‍ക്ക്ഷോപ്പ് ജീവനക്കാരനായ കോടിക്കുളം പാറപ്പുഴ പിണക്കാട്ട് തോമസ് ചാക്കോ (27), തൊടുപുഴ ടൗണില്‍ ലോട്ടറി വ്യാപാരിയായ ഇടവെട്ടി വലിയജാരം ഭാഗത്ത് പോക്കളത്ത് ബിനു (43), വാഴക്കുളത്ത് കെഎസ്ഇബി ജീവനക്കാരനായ കല്ലൂര്‍ക്കാട് വെള്ളാരംകല്ല് വാളന്പിള്ളില് സജീവ് (55), കോട്ടയം രാമപുരം കുറിഞ്ഞി മണിയാടുംപാറ കൊട്ടൂര്‍ തങ്കച്ചന് (56), മലപ്പുറം പെരിന്തല്‍മണ്ണ ചേതന റോഡില്‍ കെഎസ്ആര്‍ടിസിയ്ക്കു സമീപം മാളിയേക്കല്‍ ജോണ്സണ് (50) എന്നിവരെയാണ് കേസുമായി പോലീസ് അറസ്റ്റ് ചെയ്തത്.
ഏതാനുംപേര്‍ കൂടി കേസിലുള്‍പ്പെട്ടിട്ടുണ്ടെന്നും ഇവര്‍ക്കായി തെരച്ചില്‍ തുടരുകയാണെന്നും പോലീസ് പറഞ്ഞു. നിര്‍ധനകുടുംബത്തിലെ അംഗമായ പെണ്‍കുട്ടിയുടെ അവസ്ഥ മുതലെടുത്തു വസ്തുബ്രോക്കറായ ബേബി ജോലി വാങ്ങി നല്‍കാമെന്ന് വാദ്ഗാനം നല്കി.
ഇതിനായി ബേബി പരിചയപ്പെടുത്തിയ തങ്കച്ചനാണ് കുട്ടിയെ ആദ്യം പീഡിപ്പിച്ചത്. ഇതിനു ശേഷം ഒരു വര്‍ഷത്തോളമായി കുട്ടിയെ തൊടുപുഴയിലും സമീപ പ്രദേശങ്ങളിലേയും വിവിധ സ്ഥലങ്ങളില്‍ എത്തിച്ചും വാഹനങ്ങളില്‍ കയറ്റി ദൂരെ സ്ഥലങ്ങളില്‍ കൊണ്ടുപോയും മറ്റുള്ളവര്‍ ലൈംഗിക ചൂഷണം നടത്തുകയായിരുന്നു.
ബേബിയുടെ പരിചയക്കാരാണ് മറ്റു പ്രതികള്‍. ഇവരില്‍ നിന്നു ബേബി വന്‍തുക വാങ്ങിയ ശേഷമാണ് കുട്ടിയെ കൈമാറിയത്. വസ്തു ബ്രോക്കറാണെങ്കിലും ഇയാള്‍ക്കു പെണ്‍വാണിഭ സംഘങ്ങളുമായി ബന്ധമുണ്ടെന്ന് പോലീസ് പറഞ്ഞു.
കഴിഞ്ഞ ദിവസം കുട്ടിക്കു വയറുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടിയപ്പോഴാണ് അഞ്ചു മാസം ഗര്‍ഭിണിയാണെന്ന വിവരം അറിഞ്ഞത്. ഇവിടെ ചീട്ടെടുക്കുന്നതിനായി 19 വയസെന്ന് പറഞ്ഞെങ്കിലും ജനന തീയതി പ്രകാരം 17 വയസാണുള്ളതെന്നു ജീവനക്കാര്‍ക്കു വ്യക്തമായി.
തുടര്‍ന്ന് ആശുപത്രി അധികൃതര്‍ ചൈല്‍ഡ് ലൈന്‍ അധികൃതര്‍ക്കു വിവരം കൈമാറി. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ നടത്തിയ അന്വേഷണത്തില്‍ പ്രായം ഉള്‍പ്പെടെയുള്ള കാര്യവും കുട്ടി ലൈംഗിക ചൂഷണത്തിനിരയായതായും വ്യക്തമായി.
ഇവര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് തൊടുപുഴ ഡിവൈഎസ്പി സി.ജി.ജിംപോള്‍, സിഐ വി.സി. വിഷ്ണുകുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.