കെ-റെയില്‍ കേരളത്തിന് അനിവാര്യം, മഹാരാഷ്ട്രയിലെ ബുള്ളറ്റ് ട്രെയിനിനെ സി.പി.എം എതിര്‍ക്കും -യെച്ചൂരി
April 11, 2022 1:12 pm
0
കണ്ണൂര്‍: കെ. റെയില്‍ കേരളത്തിന്‍റെ വികസനത്തിന് ആവശ്യമായ പദ്ധതിയാണെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി.മഹാരാഷ്ട്രയിലെ ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയും കെ റെയില്‍ പദ്ധതിയും തമ്മില്‍ വ്യത്യാസമുണ്ട്. ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയെ സി.പി.എം എതിര്‍ക്കുന്നു. നഷ്ടപരിഹാരത്തില്‍ രണ്ട് പദ്ധതികളം തമ്മില്‍ വ്യത്യാസമുണ്ടെന്നും യെച്ചൂരി വ്യക്തമാക്കി.
കേരളത്തെ സംബന്ധിച്ച് വികസനം അനിവാര്യമായ ഘടകമാണ്. അതിനാല്‍ കെ–റെയില്‍ പദ്ധതി നടപ്പിലാക്കേണ്ടത് അത്യാവശ്യമാണ്. കേന്ദ്രഭരണത്തില്‍ നിന്ന് ബി.ജെ.പിയെ തുടച്ചുനീക്കുക എന്ന ലക്ഷ്യത്തോടെ രാജ്യത്ത് ഇടത് ബദല്‍ ശക്തിപ്പെടുത്തും. അടിത്തട്ടുമുതല്‍ സി.പി.എമ്മിന്‍റെ പ്രവര്‍ത്തനം ശക്തമാക്കും. ഇതിലുടെ പാര്‍ട്ടിയുടെ ജനകീയ ശക്തി വര്‍ധിപ്പിക്കും.
ഹിന്ദുത്വ രാഷ്ട്രീയ വാദത്തിനെതിരെ മതേതര സഖ്യം ശക്തിപ്പെടുത്തുക എന്നതാണ് സി.പി.എമ്മിന്‍റെ ലക്ഷ്യം. വടക്ക് കിഴക്കന്‍ മേഖലകളിലും ഹിന്ദി മേഖലകളിലും പാര്‍ട്ടി പ്രവര്‍ത്തനം ശക്തിപ്പെടുത്തും. വിലക്കയറ്റത്താലും ഇന്ധന വില വര്‍ധനയാലും രാജ്യത്ത് ജനജീവിതം ദുസ്സഹമായി കൊണ്ടിരിക്കുകയാണെന്നും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.