Monday, 27th January 2025
January 27, 2025

പൂരം വെടിക്കെട്ടിന് അനുമതി ലഭിച്ചത് തന്റെ ഇടപെടലില്‍; സുരേഷ് ഗോപി

  • April 9, 2022 4:32 pm

  • 0

കൊച്ചി : തൃശൂര്‍ പൂരത്തോട് അനുബന്ധിച്ചു നടക്കുന്ന വെടിക്കെട്ടിന് കേന്ദ്ര ഏജന്‍സിയില്‍ നിന്നും അനുമതി നേടിക്കൊടുത്തത് തന്റെ ഇടപെടലാണെന്ന് സുരേഷ് ഗോപി എം.പി അറിയിച്ചു.

പൂരം നടത്തിപ്പ് സംബന്ധിച്ച്‌ ചില പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നെന്നും ഇതേ തുടര്‍ന്ന് കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയലിന് താന്‍ അയച്ച കത്തിന്റെ അടിസ്ഥാനത്തിലാണ് അനുമതി ലഭിച്ചതെന്നുമാണ് അദ്ദേഹം പറഞ്ഞത്.പാറമേക്കാവ് ദേവസ്വം ആവശ്യപ്പെട്ടിട്ടാണ് വിഷയത്തില്‍ ഇടപെട്ടത്. ഓസ്‌ട്രേലിയയിലായിരുന്ന മന്ത്രിയ്ക്ക് ഇമെയില്‍ മുഖാന്തരം കത്തയക്കുകയായിരുന്നു. എന്നാല്‍,രാത്രി എകദേശം പന്ത്രണ്ട് മണിയോടെ അദ്ദേഹം അനുവാദം നല്‍കികൊണ്ടുള്ള കത്തില്‍ ഒപ്പുവെക്കുകയായിരുന്നുവെന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു.