ബ്രീത്ത് അനലൈസര്‍ പരിശോധന വീണ്ടും; മദ്യപിച്ച് വണ്ടിയോടിച്ചാല്‍ പിടിവീഴും
April 9, 2022 3:31 pm
0
തിരുവനന്തപുരം: മദ്യപിച്ച് വാഹമോടിക്കുന്നവരെ കണ്ടെത്താന്‍ പോലീസ് വീണ്ടും ഊതിക്കാന്‍ തുടങ്ങിയിരിക്കുകയാണ്.
ബ്രീത്ത് അനലൈസര്‍ പരിശോധന വീണ്ടും തുടങ്ങാന്‍ ഡിജിപി ജില്ലാ പോലീസ് മേധാവിമാര്‍ക്ക് നിര്‍ദ്ദേശം നല്‍ക്കുകയായിരുന്നു. ഇന്ന് രാത്രി മുതല്‍ വീണ്ടും പരിശോധന തുടങ്ങുന്നതാണ്.
അതെസമയം കോവിഡിനെ തുടര്‍ന്നാണ് ബ്രത്ത് അനലൈസര്‍ പരിശോധന സംസ്ഥാനത്ത് നിര്ത്തുവച്ചിരുന്നത്. അടുത്തിടെ മദ്യപിച്ച് വാഹമോടിച്ച് നിരവധി അപകടങ്ങള്‍ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തതോടെയാണ് വീണ്ടും പരിശോധന ആരംഭിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.